വ്യോമാക്രമണം തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തുണയാകുമെന്ന് യെദിയൂരപ്പ

വ്യോമാക്രമണം തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തുണയാകുമെന്ന് യെദിയൂരപ്പ ബംഗളൂരു: വ്യോമാക്രമണത്തിന് തുടക്കമിട്ട പ ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം വരാനിരിക്കുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അനുകൂല തരംഗമുണ്ടാക്കുമെന്ന് പാർട്ടി കർണാടക അധ്യക്ഷൻ ബി.എസ്.യെദിയൂരപ്പ . ചിത്രദുർഗയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദികളുടെ ഒളിത്താവളങ്ങൾ ആക്രമിച്ചതിലൂടെ വ്യോമസേന തങ്ങളുടെ ശക്തി തെളിയിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ തീരുമാനം യുവാക്കളടക്കമുള്ളവരിൽ ദേശഭക്തി വർധിപ്പിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഓരോ ദിവസവും ബി.ജെ.പിക്ക് അനുകൂലമായാണ് കാറ്റ് വീശുന്നത്. ഇത് കർണാടകയിൽ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കാൻ സഹായിക്കും. സംസ്ഥാനത്ത് 22 സീറ്റിൽ കൂടുതൽ ബി.ജെ.പി നേടും. -യെദിയൂരപ്പ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.