കെയര്‍ ഹോം പദ്ധതി 29 വീടുകളുടെ താക്കോല്‍ ദാനം നടത്തി

കോട്ടയം: സഹകരണ വകുപ്പി​െൻറ കെയര്‍ ഹോം പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 29 വീടുകളുടെ താക്കോല്‍ കൈമാറ്റം നടത്തി. മന്ത്രി പി. തിലോത്തമൻ, സി.കെ. ആശ എം.എൽ.എ എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ ദാനം നിര്‍വഹിച്ചു. കൊതവറ സര്‍വിസ് സഹകരണ ബാങ്കി​െൻറ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കുലശേഖരമംഗലം വിജയവിലാസത്തില്‍ പദ്മാക്ഷിയമ്മക്ക് അദ്ദേഹം താക്കോല്‍ കൈമാറി. നിര്‍മാണം പൂര്‍ത്തിയാക്കിയ വൈക്കം താലൂക്കിലെ 21ഉം കോട്ടയത്ത് ആറും ചങ്ങനാശ്ശേരിയില്‍ രണ്ടു വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു. സഹകരണ വകുപ്പി​െൻറ നേതൃത്വത്തില്‍ സഹകരണ ബാങ്കുകള്‍ വഴി ഡിസംബര്‍ ഒമ്പതിനാണ് ജില്ലയില്‍ വീട് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്. 500 ചതുരശ്രയടിയുള്ള വീടുകളാണ് കെയര്‍ ഹോം പദ്ധതിയില്‍ നിര്‍മിക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് ഒരു വീടിന് അനുവദിക്കുന്നത്. ജില്ലയില്‍ 83 ഗുണഭോക്താക്കള്‍ക്കാണ് കെയര്‍ ഹോം പദ്ധതി പ്രകാരം വീട് ലഭിക്കുന്നത്. ഇതില്‍ വൈക്കം താലൂക്കില്‍ 60ഉം കോട്ടയം താലൂക്കില്‍ 13ഉം ചങ്ങനാശ്ശേരി താലൂക്കില്‍ 10ഉം വീടുകളാണുള്ളത്. 36 ബാങ്കുകള്‍ക്കാണ് നിര്‍മാണച്ചുമതല. സംസ്ഥാനത്തെ 2500ലധികം സഹകരണ സംഘങ്ങള്‍ 50,000 മുതല്‍ രണ്ടുലക്ഷം രൂപ വരെ പദ്ധതിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ജില്ലയില്‍ 50,000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെ സംഭാവനയായി ലഭിച്ചു. സഹകരണ സംഘങ്ങള്‍ മൊത്തം 4.39 കോടി രൂപ സമാഹരിച്ചു. കെ. സുരേഷ് കുറുപ്പ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജോയൻറ് രജിസ്ട്രാർ (ജനറൽ) എം. ബിനോയ് കുമാർ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈക്കം മുനിസിപ്പൽ ചെയര്‍മാൻ പി. ശശിധരൻ, ജില്ല പഞ്ചായത്ത് അംഗം ജയേഷ് മോഹൻ, എ.ഡി.എം സി. അജിത്കുമാർ, ജില്ല ഇന്‍ഫര്‍മേഷൻ ഓഫിസർ സിനി കെ. തോമസ് എന്നിവർ പങ്കെടുത്തു. കലക്ടർ പി.കെ. സുധീർ ബാബു സ്വാഗതവും കെയര്‍ഹോം പദ്ധതി നോഡൽ ഓഫിസര്‍ ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം) വി. പ്രസന്നകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.