വായിച്ചു​ മനസ്സിലാക്കിയ കാര്യങ്ങൾ നേരിട്ട്​ കാണുന്നത്​ വേറിട്ട അനുഭവം -ഡോ. സെബാസ്​റ്റ്യൻ പോൾ

േകാട്ടയം: പുസ്തകങ്ങൾ വായിച്ചു മനസ്സിലാക്കിയ കാര്യങ്ങൾ നേരിട്ട് കാണുന്നത് വേറിട്ട അനുഭവമാണെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ. കേരള മീഡിയ അക്കാദമി നേതൃത്വത്തിൽ ആരംഭിച്ച മാധ്യമ ചരിത്രയാത്രയുമായി ബന്ധപ്പെട്ട് കോട്ടയം പ്രസ്ക്ലബിൽ കലാരംഗത്തുള്ളവരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ ഗ്രീസ് സന്ദർശിച്ചപ്പോൾ പഴയകാലത്ത് പുസ്തകങ്ങളിൽ വായിച്ച ഏദൻസിലെ തത്ത്വചിന്തകൻ സോക്രട്ടീസി​െൻറ തെരുവിലൂടെ സഞ്ചരിച്ചപ്പോൾ വേറിട്ട അനുഭവമാണ് ഉണ്ടായത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് തയാറാക്കിയ കഥയും തിരക്കഥയും പ്രളയകാലത്ത് മുങ്ങിപ്പോയെന്ന് കരുതി. മൂന്നുദിവസം പ്രളയത്തിൽ മുങ്ങിയ വീട്ടിലെ കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരുന്ന അവയെല്ലാം തിരിച്ചുകിട്ടി. മാധ്യമപ്രവർത്തകർ അസാമാന്യ സർഗാത്മകത കാണിക്കുന്നവരാണ്. നൊബേൽ സമ്മാനം നേടിയവരുടെ പട്ടികയിൽപോലും മാധ്യമപ്രവർത്തകർ ഇടംപിടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേര‌ള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. നിരൂപകൻ പി.കെ. രാജശേഖരൻ മോഡറേറ്ററായിരുന്നു. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ‌് ജേക്കബ്, എഴുത്തുകാരായ ബി. മുരളി, ജി.ആർ. ഇന്ദുഗോപൻ, എസ‌്. സിത്താര എന്നിവർ സംസാരിച്ചു. പ്രസ‌്ക്ലബ് പ്രസിഡൻറ് സാനു ജോർജ‌് തോമസ‌് സ്വാഗതവും ട്രഷറർ റെജി ജോസഫ് നന്ദിയും പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കൽ ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. നവമാധ്യമ രംഗത്ത‌ും മറ്റും കോർപറേറ്റ‌് താൽപര്യങ്ങൾക്കനുസരിച്ച‌് ആശയങ്ങൾ പടച്ചുവിടുന്നുണ്ടെന്നും ഈസാഹചര്യത്തിൽ നാടിനുവേണ്ടിയും ജനങ്ങൾക്കുവേണ്ടിയും പോരാടാൻ ആധുനിക മാധ്യമ പ്രവർത്തകർക്ക‌് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തോമസ‌് ജേക്കബ്, ദീപിക സീനിയർ അസോ. എഡിറ്റർ ടി.സി. മാത്യു, പ്രഫ. മാടവന ബാലകൃഷ‌്ണപിള്ള, തേക്കിൻകാട‌് ജോസഫ‌്, പി.പി. മുഹമ്മദ‌്കുട്ടി, ഗോപാലകൃഷ‌്ണൻ എന്നിവരെ ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.