ഓർമകളുടെ മധുരംവിളമ്പിയൊരു ആനവണ്ടി ദിനം

േകാട്ടയം: കെ.എസ്.ആർ.ടി.സിയുടെ സംരക്ഷണത്തിനായി ബസ് ഡേ ആചരിച്ചു. കെ.എസ്.ആർ.ടി.സിയിലെ വിവിധ ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തിലാണ് തിരുവതാംകൂറിൽ ആദ്യമായി പൊതുഗതാഗതം ആരംഭിച്ചതി​െൻറ വാർഷികദിനത്തിൽ ബസ് ഡേ ആചരണം സംഘടിപ്പിച്ചത്. 1938 ഫെബ്രുവരി 20നാണ് തിരുവതാംകൂറിൽ ആദ്യമായി പൊതുഗതാഗതത്തിന് തുടക്കംകുറിച്ച് ബസ് നിരത്തിലോടിയത്. തിരുവതാംകൂർ സ്‌റ്റേറ്റ് ട്രാന്‍സ്‌പോർട്ട് എന്ന പേരിൽ ആരംഭിച്ച സർവിസി​െൻറ ആദ്യയാത്ര രാജകുടുംബാംഗങ്ങളുമായി കവടിയാറിലേക്കായിരുന്നു. പിന്നീട് കേരള സംസ്ഥാന രൂപവത്കരണത്തെ തുടർന്ന് 1965 ഏപ്രിൽ ഒന്നിന് കോർപറേഷനായി. തിരുവതാംകൂർ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടി​െൻറ കന്നിയാത്രയുടെ വാർഷിക ദിനത്തിലാണ് ബസ് ഡേ ആചരിച്ചുവരുന്നത്. കെ.എസ്.ആർ.ടി.സിയിലെ വിവിധ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിലാണ് ബസ് ഡേ ആചരണം സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് വിവിധ ഡിപ്പോകളിൽ ജീവനക്കാർ യാത്രക്കാർക്ക് മിഠായി വിതരണവും നടത്തി. മോദിയും പിണറായിയും പരാജിത ഭരണാധികാരികൾ -മുല്ലപ്പള്ളി പാലാ: കേന്ദ്രം ഭരിക്കുന്ന മോദിയും കേരളം ഭരിക്കുന്ന പിണറായി വിജയനും പരാജിതരായ ഭരണാധികാരികളാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് ജനമഹായാത്രക്ക് പാലായിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. സമ്മേളനം കെ.എം. മാണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പ്രഫ. സതീഷ് ചെല്ലാനി അധ്യക്ഷത വഹിച്ചു. ആേൻറാ ആൻറണി എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, ജോസഫ് വാഴക്കൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ടോമി കല്ലാനി, പി.എ. സലിം, ശൂരനാട് രാജശേഖരൻ, ജോസി സെബാസ്റ്റ്യൻ, അസീസ് ബഡായി, പി.എം. ഷെരീഫ്, റോയി കപ്പിലുമാക്കൽ, ജോമോൻ ഐക്കര, വി.ജെ. ജോസ്, തോമസ് കല്ലാടൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.