കഞ്ചാവ്​ വിൽപന നടത്താൻ ശ്രമിക്കുന്നതിനി​െട പിടിയിൽ

ഈരാറ്റുപേട്ട: ചെന്നാടുകവല സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപന നടത്താൻ ശ്രമിക്കുന്നതിനിെട യുവാവ് പിടിയിൽ. ഈരാറ്റുപ േട്ട കല്ലോലിൽ ഹുമയൂണാണ് (28) പിടിയിലായത്. ഇയാളുടെ പകൽ 30 ഗ്രാം കഞ്ചാവുണ്ടായിരുന്നു. ആറോളം മോഷണക്കേസുകളിലും കഞ്ചാവുകേസുകളിലും ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്. ജില്ല പൊലീസ് മേധാവിയുടെ ഡെൻസാഫ് ടീമിലെ എ.എസ്.ഐ ജെയ്മോൻ, എസ്.സി.പി.ഒ ജയകുമാർ, പാലാ ഡിവൈ.എസ്.പിയുടെ ആൻറി ഗുണ്ട ടീമിലെ എ.എസ്.ഐ അനിൽ, എസ്.സി.പി.ഒ ഷിനോയി, സി.പി.ഒ ഷെറിൻ, സുനിൽ എന്നിവർ ചേർന്നാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.