മതാത്മകത പലപ്പോഴും സമഗ്രമായ ആത്മീയതയെ ഇല്ലാതാക്കുന്നു -പ്രഫ. റെയ്മണ്ട് സിമംഗ കുമാലോ

പത്തനംതിട്ട: മാരാമണ്‍ കണ്‍വെന്‍ഷ​െൻറ രണ്ടാം ദിനത്തിലെ പ്രാരംഭ യോഗം രാവിലെ 9.30ന് ഗാനശുശ്രൂഷയോടെ ആരംഭിച്ചു. ചെന ്നൈ ബംഗളൂരു ഭദ്രാസനാധ്യക്ഷന്‍ മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. സുവിശേഷ പ്രസംഗസംഘം ലേഖക സെക്രട്ടറി സി.വി. വര്‍ഗീസ് സ്വാഗതം ആശംസിച്ചു. പ്രഫ. റെയ്മണ്ട് സിമംഗ കുമാലോ (ദക്ഷിണാഫ്രിക്ക) മുഖ്യ സന്ദേശം നല്‍കി, ജോര്‍ജ് വര്‍ഗീസ് ഭാഷാന്തരം ചെയ്തു. സമകാല പരാധീനതകള്‍ക്ക് അതീതനായ ദൈവം മനുഷ്യകുലത്തി​െൻറ സർവതോമുഖമായ മേഖലകളിലും ഇടപെട്ട് ലോകത്തിന് സൗഖ്യം പ്രദാനം ചെയ്യുന്നു. മനുഷ്യ​െൻറ സങ്കുചിത ഭാവനകളില്‍ ദൈവത്തെ പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്ന മതാത്മകത പലപ്പോഴും സമഗ്രമായ ആത്മീയതയെ ഇല്ലാതാക്കുന്നു. അപ്രകാരം സൗഖ്യം നഷ്ടപ്പെടുന്ന ലോകത്തിന് അനുരഞ്ജനത്തിലൂടെയും രക്ഷയുടെ അനുഭവം പ്രദാനം ചെയ്യാന്‍ സഭ ബാധ്യസ്ഥമാണന്ന് പ്രഫ. റെയ്മണ്ട് സിമംഗ കുമാലോ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.