KTM ഇൻബോക്സ്

ഓടയിൽനിന്ന് മലിനജലം റോഡിലേക്ക് -പി.കെ. സുരേന്ദ്രൻ, വൈക്കം വൈക്കം മഹാദേവക്ഷേത്രത്തി​െൻറ കിഴക്കേ ഗോപുരത്തിന് വടക്കു പടിഞ്ഞാറു ഭാഗത്തുള്ള ഓടയിൽനിന്ന് റോഡിലേക്ക് മലിനജലം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. അടഞ്ഞ് നീരൊഴുക്ക് നിലച്ചതോടെ ഓട നിർമാണം ആരംഭിച്ചു. എന്നാൽ, കെ.എസ്.ഇ.ബിയുടെ കേബിൾ ഇതുവഴി കടന്നുപോകുന്നതിനാൽ നിർമാണം പൂർത്തിയാക്കാനായില്ല. ശുചീകരണത്തിൽ മണ്ണുമാന്തി ഉപയോഗിച്ചതിനെ തുടർന്ന് ഇതുവഴിയുള്ള കേബിൾ തകർന്നു. ഇതേ തുടർന്ന് കരാറുകാരൻ പിഴയടച്ച് പണിയും നിർത്തി. ഓട നിർമാണം നിലച്ചത് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബിക്ക് ദേവസ്വം ബോർഡ് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതുവഴിയുള്ള കാൽനടക്കാരുടെ ദുരിതമൊഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. ചങ്ങനാശ്ശേരിയിൽനിന്നുള്ള കിഴക്കൻ സർവിസുകൾ പുനരാരംഭിക്കണം -ജിനോ ജോസഫ്, കറുകച്ചാൽ ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് മുണ്ടക്കയം, കട്ടപ്പന, കുമളി തുടങ്ങി സർവിസുകൾ പതിവായി മുടങ്ങുന്നു. ഡിപ്പോയിൽനിന്ന് 2.10ന് ഉള്ള പൊന്നാമല സർവിസും 4.10ന് ഉള്ള മാവടി ടേക്ക് ഓവർ സർവിസും രണ്ടു മാസത്തിലേറെയായി മുടങ്ങി തിരക്കേറിയതും ആദായകരവുമായ സർവിസുകളാണിത്. രാവിലെയും വൈകീട്ടും ജോലിക്ക് പോകുന്നവരും വിദ്യാർഥികളുമടക്കം നൂറുകണക്കിന് യാത്രക്കാർ ആശ്രയിച്ചിരുന്ന സർവിസുകളാണ് മുടക്കിയതിൽ ഏറെയും. വർഷങ്ങളായി പുലർച്ച 5.50 കുമളിയിൽനിന്ന് ചങ്ങനാശ്ശേരി വഴി ആലപ്പുഴയിലേക്കുള്ള സർവിസും 1.35നും വൈകീട്ട് 5.15നും ചങ്ങനാശ്ശേരിയിൽനിന്ന് കുമളിയിലേക്കുള്ള കുമളി ഡിപ്പോയിലെ ബസുകളും പതിവായി മുടങ്ങുന്നുണ്ട്. രാത്രി 10ന് വർഷങ്ങളായി പൊൻകുന്നത്തേക്ക് നടത്തിയിരുന്ന സർവിസ് മുടങ്ങിയിട്ട് രണ്ടുവർഷം പിന്നിട്ടു. സർവിസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.