അനധികൃത പാറമടയില്‍നിന്ന്​ സ്​ഫോടക വസ്തുക്കള്‍ പിടികൂടി

മറയൂർ: കാന്തല്ലൂര്‍ കാരയൂരില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന അനധികൃത പാറമടയില്‍നിന്ന് സ്േഫാടക വസ്തുക്കൾ പിടികൂടി. കുണ്ടക്കാട് സ്വദേശി രവിയെ (39) അറസ്റ്റ് ചെയ്തു. കാന്തല്ലൂര്‍ പഞ്ചായത്തില്‍ കാരയൂരില്‍ അനധികൃതമായി പാറമട പ്രവര്‍ത്തിക്കുന്നതായി മറയൂര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്‌ഫോടകവസ്തുക്കളും പാറ പൊട്ടിക്കാനുപയോഗിച്ചിരുന്ന ആയുധങ്ങളും കണ്ടെത്തിയത്. മറയൂര്‍ എസ്.ഐ ജി. അജയകുമാർ, അഡീഷനൽ എസ്.ഐ ടി.ആർ. രാജൻ, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഉമേഷ് ഉണ്ണി, ഷിഹാബുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് പരിേശാധനയിൽ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.