ജനങ്ങളൊരുമിച്ചു; അംഗൻവാടിക്ക് തറക്കല്ലിട്ടു

നെടുംകുന്നം: 20 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നെടുംകുന്നം പഞ്ചായത്ത് 14ാം വാർഡിലെ തൊട്ടിക്കൽ അംഗൻവാടിക്ക് ജനകീയ കൂട്ടായ്മയിൽ തറക്കല്ലിട്ടു. സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തവ അടച്ചുപൂട്ടേണ്ടിവരുമെന്ന സർക്കാർ ഉത്തരവ് ഇറങ്ങിയതോടെയാണ് അംഗൻവാടിയെ സംരക്ഷിക്കാൻ നാട്ടുകാർ മുന്നിട്ടിറങ്ങിയത്. തൊട്ടിക്കൽ യുവാധാര ആർട്‌സ് ആൻഡ് സ്‌പോർട്‌സ്‌ ക്ലബും 12 കുടുംബശ്രീ യൂനിറ്റും പഞ്ചായത്തും ചേർന്ന് അംഗൻവാടിക്ക് സ്ഥലം വാങ്ങാൻ സമ്മാനക്കൂപ്പൺ പദ്ധതിയിറക്കി. സമ്മാന പദ്ധതിയിൽനിന്ന് ലഭിച്ച മൂന്നുലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായ 2.40 ലക്ഷം രൂപയും ചേർത്താണ് തൊട്ടിക്കലിൽ അഞ്ച് സ​െൻറ് സ്ഥലം വാങ്ങിയത്. സ്ഥലമായതോടെ മാതൃക അംഗൻവാടി നിർമിക്കാൻ ജില്ല പഞ്ചായത്ത് എട്ടരലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് അഞ്ചുലക്ഷം രൂപയും അനുവദിച്ചു. കെട്ടിടത്തി​െൻറ ശിലാസ്ഥാപനം ജില്ല പഞ്ചായത്ത് അംഗം അജിത് മുതിരമല, നെടുംകുന്നം പഞ്ചായത്ത് പ്രസിഡൻറ് ജോസഫ് ദേവസ്യ എന്നിവർ ചേർന്ന് നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഷൈലജകുമാരി, വികസനകാര്യ ചെയർമാൻ രവി സോമൻ, പഞ്ചായത്ത് അംഗങ്ങളായ വി.എം. ഗോപകുമാർ, ജോ ജോസഫ്, എം.ജെ. ജോൺ, ഫിലോമിന ജയിംസ്, എൻ. ലളിതാഭായി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.