​കറുകച്ചാലിൽ പൈപ്പ്​ പൊട്ടൽ തുടർക്കഥ; പാഴാകുന്നത്​ ലക്ഷക്കണക്കിന്​ ലിറ്റർ ജലം

കറുകച്ചാൽ: മേഖലയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി പാഴാകുന്നത് പ്രതിദിനം ലക്ഷക്കണക്കിനു ലിറ്റർ വെള്ളം. ന െടുംകുന്നം സെക്ഷന് കീഴിൽ കറുകച്ചാൽ, നെടുംകുന്നം മേഖലയിലാണ് പൈപ്പുകൾ പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നത്. കറുകച്ചാൽ-വാഴൂർ റോഡിൽ ബസ് സ്റ്റാൻഡിനു സമീപം നടപ്പാതയോട് ചേർന്ന പ്രധാന പൈപ്പ് ലൈൻ തകർന്ന് പതിനഞ്ചടിയോളം ഉയരത്തിലാണ് വെള്ളം പുറത്തേക്ക് ഒഴുകിയത്. രണ്ടുദിവസമായി സ്ഥിതി തുടർന്നിട്ടും നടപടി സ്വീകരിക്കാനോ പൈപ്പ് ലൈൻ പൂട്ടാനോ അധികൃതർ തയാറായിട്ടില്ല. വളരെ വിസ്തൃതമായ ഭാഗങ്ങൾ ഉള്ളതിനാൽ ഓരോ സ്ഥലങ്ങളിലും മാസത്തിൽ ഒന്നോരണ്ടോ ദിവസം മാത്രമാണ് വെള്ളം എത്തുന്നത്. പൈപ്പ് പൊട്ടൽ പതിവായതോടെ വല്ലപ്പോഴും എത്തുന്ന വെള്ളവും മുടങ്ങിയെന്നാണ് ഗുണഭോക്താക്കൾ പറയുന്നത്. കുടിവെള്ള പദ്ധതികൾ ഇല്ലാത്തതിനാൽ കറുകച്ചാൽ ടൗണിലെയും സമീപങ്ങളിലെയും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജലവിതരണ വകുപ്പി​െൻറ പൈപ്പ് കണക്ഷനുകളുണ്ട്. എന്നാൽ, കൃത്യമായി വെള്ളം കിട്ടാത്തത് ഗുണഭോക്താക്കളെ വലക്കുകയാണ്. കറുകച്ചാൽ ടൗണിലെ കെട്ടിടങ്ങളിലെ ശുചിമുറികളെല്ലാംതന്നെ അടച്ചിട്ട നിലയിലാണ്. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തതും കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതുമാണ് ബുന്ധിമുട്ട് സൃഷ്ടിക്കുന്നത്. കറുകച്ചാൽ-മണിമല റോഡിൽ ഒരു വർഷത്തിനുള്ളിൽ മുപ്പതോളം സ്ഥലങ്ങളിലാണ് പൈപ്പുകൾ പൊട്ടി റോഡ് തകർന്നത്. ജലവിതരണ വകുപ്പി​െൻറ അനാസ്ഥക്കെതിരെ മന്ത്രിക്ക് പരാതി നൽകുമെന്ന് യൂത്ത്‌ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അഖിൽ പാലൂർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.