സഹൃദയ പ്രമോട്ടർ സിസ്​റ്റർമാരുടെ സംഗമം

വൈക്കം: എറണാകുളം-അങ്കമാലി അതിരൂപത സാമൂഹിക പ്രവർത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ ഗ്രാമതല സാമൂഹിക പ്രവർത ്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രമോട്ടർ സിസ്റ്റർമാരുടെ സംഗമം സംഘടിപ്പിച്ചു. സിസ്റ്റർ ജോണറ്റ് ഉദ്‌ഘാടനം ചെയ്തു. ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി അധ്യക്ഷത വഹിച്ചു. സഹൃദയ അസി. ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ ആമുഖപ്രഭാഷണം നടത്തി. സീറോ മലബാർ സഭ വക്താവ് സിജോ പൈനാടത്ത്, സിസ്റ്റർ ടെസ്ലിൻ, സിസ്റ്റർ സുമം, സിസ്റ്റർ റോജിത, സിസ്റ്റർ മേരി മംഗലശേരി, സിസ്റ്റർ സൂസി, സിസ്റ്റർ റോസിലി ജോൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.