ഇല്ലിക്കൽകല്ലിലേക്കുള്ള റോഡ്​ തകർന്നു; ദുരിതയാത്രയിൽ വിനോദസഞ്ചാരികൾ

ഈരാറ്റുപേട്ട: തീക്കോയി-അടുക്കം വഴി ഇല്ലിക്കല്‍കല്ലിലേക്ക് യാത്ര പോകുന്നവർക്ക് ദുരിതം. സഞ്ചാരികൾ ഇല്ലിക്കല ്‍കല്ലി​െൻറ മനോഹാരിതയിൽ റോഡി​െൻറ ദുരവസ്ഥ മറക്കും. തലനാട് വഴി ഇല്ലിക്കല്‍കല്ലിലേക്ക് റോഡുണ്ടെങ്കിലും പ്രധാന പാതയായ അടുക്കം റോഡാണ് എളുപ്പവഴി. മറ്റ് സ്ഥലങ്ങളില്‍നിന്ന് കേട്ടറിഞ്ഞെത്തുന്നവര്‍ക്ക് ഗൂഗ്ള്‍മാപ്പ് നിര്‍ദേശിക്കുന്നതും അടുക്കം റോഡാണ്. എന്നാല്‍, ഈ പാതയിലേക്ക് എത്തുമ്പോഴാണ് റോഡി​െൻറ അവസ്ഥ യാത്രക്കാരെ വലക്കുന്നത്. പലയിടത്തും റോഡ് തകര്‍ന്ന് കുണ്ടും കുഴിയുമായി. ചെറുവാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവാണ്. മേസ്തിരിപ്പിടിക്ക് സമീപം കലുങ്കും അപകടാവസ്ഥയിലാണ്. ബസ് ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ കടന്നുപോകുന്ന ഇവിടെ കെട്ടുതള്ളിയ നിലയിലാണ്. മണ്ണ് ഒലിച്ചുപോയതോടെ റോഡ് ഇടിഞ്ഞിട്ടുമുണ്ട്. ക്രിസ്മസ്-പുതുവത്സര സീസണ്‍ ആഘോഷിക്കാന്‍ ഇല്ലിക്കല്‍കല്ലിലേക്ക് നിരവധിപേര്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇല്ലിക്കല്‍കല്ലില്‍ കവാടത്തില്‍ എത്തുന്നവരെ കാത്തുനില്‍ക്കുന്നത് ചൂഷണമാണ്. ടൂറിസ്റ്റുകൾ എത്തുന്ന വാഹനം കവാടത്തിലെ പാര്‍ക്കിങ്ങിൽ ഇടുന്നതിന് 40 രൂപയാണ് ഫീസ്. അവിടെനിന്ന് ജീപ്പില്‍ 20രൂപ മുടക്കി വേണം മുകളിലെത്താൻ. തിരിച്ചും 20 രൂപ നല്‍കണം. ആളൊന്നിന് പ്രവേശന ഫീസ് 10 രൂപ വേറെയും. മുകളില്‍ ചെന്നാല്‍ കുടിവെള്ളമടക്കം പ്രാഥമിക സൗകര്യമൊന്നുമില്ല. അടിസ്ഥാന സൗകര്യം ഒരുക്കാതെയാണ് ഡി.ടി.പി.സി സഞ്ചാരികളില്‍നിന്ന് ഫീസ് ഈടാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.