ഡയലോഗ് സെൻറർ ക്വിസ് മത്സരം നടത്തി

ചങ്ങനാശ്ശേരി: മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഡയലോഗ് സ​െൻറർ കേരള ചങ്ങനാശ്ശേരി ഘടകം ക്വിസ് മത്സരം സംഘടിപ്പി ച്ചു. ഡയലോഗ് സ​െൻറർ കേരളയുടെ പ്രതിനിധി എം.എ. സിറാജ് മത്സരം നയിച്ചു. ബാബു വർഗീസ് ഒന്നാം സ്ഥാനവും കുറുമ്പനാടം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ തോമസ് എബ്രഹാം രണ്ടാം സ്ഥാനവും എ.ടി. ജയിംസ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും ചങ്ങനാശ്ശേരി വില്ലേജ് ഓഫിസർ എ.എ. ആൻറണി വിതരണം ചെയ്തു. സംഗീത സംവിധായകൻ ലത്തീഫ് മുല്ലശ്ശേരി, പ്രോഗ്രാം കൺവീനർ ഇ.എച്ച്. ഷെഫീഖ്, പ്രസാദ്, മൈത്രി ഗോപീകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ഏരിയ ഏരിയ പ്രസിഡൻറ് പി.എ. നൗഷാദ് അധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡൻറ് പി.എ. ഹനീസ് സ്വാഗതവും ഏരിയ സെക്രട്ടറി പി.യു. നസീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.