ശബരിമലയിൽ പൊലീസ് അരാജകത്വം -ശോഭ സുരേന്ദ്രൻ

എരുമേലി: ശബരിമലയിൽ അവിശ്വാസികളെ കയറ്റാനാണ് മുഖ്യമന്ത്രിയും പൊലീസും ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. ശബരിമലയുടെ ക്രമസമാധാനത്തെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ കത്ത് മാധ്യമങ്ങൾക്ക് നൽകി പരസ്യപ്പെടുത്തിയ നടപടി സത്യപ്രതിജ്ഞ ലംഘനമാണെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി, മഹിള മോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ബിന്ദു പ്രസാദ്, ജനറൽ സെക്രട്ടറി നിവേദിത, സെക്രട്ടറി സിന്ധുരാജൻ, ജില്ല കമ്മിറ്റി അംഗം അനിയൻ എരുമേലി, ബി.ഡി.ജെ.എസ് നിയോജകമണ്ഡലം പ്രസിഡൻറ് എം.ആർ. ഉല്ലാസ്, എരുമേലി ഈസ്റ്റ്-വെസ്റ്റ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറുമാരായ ഹരികൃഷ്ണൻ, സന്തോഷ് പാലമൂട്ടിൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.