ചാത്തനാട്ട് തോട്ടിൽ തടയണ നിർമാണം ആരംഭിച്ചു

കറുകച്ചാൽ: നെടുംകുന്നത്ത് നടപ്പാക്കുന്ന ഭൂജലസംരക്ഷണ പദ്ധതിയുടെ രണ്ടാംഘട്ട നിർമാണം ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ഒന്ന്, രണ്ട് വാർഡുകളിലെ ചാത്തനാട്ട് തോടി​െൻറ കല്ലേലി ഭാഗത്താണ് ചിറ നിർമാണം ആരംഭിച്ചത്. 49 ലക്ഷം ചെലവഴിച്ച് 15 വാർഡുകളിലെ തോടുകളിൽ 13 ചിറകളാണ് പഞ്ചായത്ത് നിർമിക്കുന്നത്. പദ്ധതികൾ പൂർത്തിയാക്കുന്നതോടെ പ്രദേശത്തെ കിണറുകളിലും ജലസ്രോതസ്സുകളിലെയും ജലനിരപ്പ് ഉയരും. ഇതോടെ ജലക്ഷാമത്തിന് ശാശ്വത പരിഹാരം കണാൻ കഴിയുമെന്നാണ് പഞ്ചായത്തി​െൻറ വിലയിരുത്തൽ. മൂന്നുലക്ഷം രൂപക്കാണ് ചാത്തനാട്ടുതോട്ടിലെ ചിറയുടെ നിർമാണം. ഇത് പ്രദേശത്തെ 75 കിണറുകളിൽ ജലനിരപ്പ് ഉയർത്താൻ സഹായകമാകും. ചാത്തനാട്ട് പദ്ധതിക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസഫ് ദേവസ്യ തറക്കല്ലിട്ടു. വാർഡ് അംഗം ജോ ജോസഫി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രോജക്ട് കമീഷണർ എം.എ. അനൂപ്, എൽ.ജെ. ജോസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.