അതിരപ്പള്ളിയിൽ വനേന്ദ്രജാലം സൃഷ്​ടിച്ച്​ സിൽവർ സ്​റ്റോം ഒരുങ്ങി

തൃശൂർ: പ്രളയദുരന്തത്തിന്ശേഷം സിൽവർ സ്റ്റോമും സ്നോ സ്റ്റോമും സിൽവർ സ്റ്റോം റിസോർട്ട് വീണ്ടും സന്ദർശകർക്കായി ഒരുങ്ങി. ഷോളയാർ മലനിരകളുടെ പ്രകൃതി ഭംഗിയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തി​െൻറ മനോഹാരിതക്കരികിൽ ഉല്ലാസത്തിനായി സിൽവർസ്റ്റോം ഒരു വനേന്ദ്രജാലമാണ് സൃഷ്ടിച്ചിരിക്കുന്നത്. മഞ്ഞ് പൊതിഞ്ഞ താഴ്വരകൾ പോലെ മഞ്ഞിൻപാളികളാൽ രൂപകൽപന ചെയ്ത സ്നോ സ്റ്റോം കേരളത്തിൽ സ്നോപാർക്കി​െൻറ ഒരേയൊരു മാതൃകയാണ്. പരിസ്ഥിതി സൗഹാർദമായാണ് സിൽവർ സ്റ്റോം പ്രവർത്തിക്കുന്നത്. സുരക്ഷക്ക് അതീവപ്രാധാന്യം നൽകുന്ന സിൽവർ സ്റ്റോമിലെ വാട്ടർറൈഡുകളിൽ ഒാരോ നിമിഷവും ജലം അണുവിമുക്തമാക്കിക്കൊണ്ടിരിക്കുന്നു. വിദഗ്ധപരിശീലനം ലഭിച്ച സെക്യൂരിറ്റി ഉദ്യോഗസ്ഥരും ലൈഫ് ഗാർഡും ഇവിടെയെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നു. സ്നോ ആസ്വദിക്കാനുള്ള സജജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവൃത്തി സമയം. ഒരു മണിക്കൂർ ആണ് സമയപരിധി. കോർപറേറ്റ് ഇവൻറുകൾ, ബെർത്ത്ഡേ പാർട്ടി, വെഡ്ഡിങ് ഷൂട്ട്, ഫാമിലി ഗെറ്റ് ടു ഗെദർ, ഫാമിലി ഷൂട്ട് എന്നിവക്കുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. അഡ്വാൻസ് ബുക്കിങ് സൗകര്യവും ഉണ്ട്. ഷോളയാർ വനനിരകളിലും അതിരപ്പിള്ളി വെള്ളച്ചാട്ടത്തി​െൻറയും ചാലക്കുടി പുഴയുടേയും അനുബന്ധമായി നിൽക്കുന്ന പ്രകൃതിരമണീയമായ വനനിരകളിലുമെല്ലാം സംഭവിച്ച മാറ്റങ്ങൾ വേറിെട്ടാരനുഭൂതിയാണ് സന്ദർശകർക്ക് നൽകുക എന്ന് സിൽവർ സ്റ്റോം മാനേജിങ് ഡയറക്ടർ എ.െഎ. ഷാലിമാർ പറഞ്ഞു. ഗ്രൂപ് ബുക്കിങ്, കോർപറേറ്റ് ബുക്കിങ്, കുടുംബശ്രീ, അങ്കണവാടികൾ എന്നിവർക്കും ഒാൺലൈൻ ടിക്കറ്റ് നിരക്കിലും പ്രവേശന നിരക്കിൽ ഡിസ്കൗണ്ട് ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447603344
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.