കിഴക്കന്‍ മേഖലയിലെ വോള്‍ട്ടേജ് ക്ഷാമത്തിന്​ പരിഹാരമാകും വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കാൻ കെ.എസ്.​ഇ.ബി

കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി കെ.എസ്.ഇ.ബി. നിലവിലെ മുണ്ടക്കയം 66 കെ.വി സബ് സ്റ്റേഷ​െൻറ ശേഷി 110 ആക്കുന്നതാണ് പ്രധാന പദ്ധതി. കാഞ്ഞിരപ്പള്ളി പാമ്പുരാന്‍പാറയില്‍നിന്ന് 110 കെ.വി ലൈൻ വലിച്ചാണ് മുണ്ടക്കയം സബ് സ്റ്റേഷ​െൻറ ശേഷി വര്‍ധിപ്പിക്കുന്നത്. ഏഴര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇതി​െൻറ പണി പുരോഗതിയിലാണ്. ഇതിനായി 29 ഡബിള്‍ സര്‍ക്യൂട്ട് ടവറുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. മുണ്ടക്കയം സബ്സ്റ്റേഷന്‍ 110 കെ.വി ആകുന്നതി​െൻറ ഭാഗമായി രണ്ട് 50 മെഗാവോൾട്ടി​െൻറ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ചു. മുണ്ടക്കയം സബ് സ്റ്റേഷ​െൻറ ശേഷി 110 കെ.വി ആക്കുന്നതോടെ പെരുവന്താനം, പാറത്തോട് സെക്ഷന്‍ ഓഫിസുകളുടെ പരിധിയിലും കോരുത്തോട് പഞ്ചായത്തി​െൻറ വിവിധ മേഖലകളിലെയും രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമാകും. മുണ്ടക്കയം പീരുമേട് 11 കെ.വി ലൈനുകളുടെയും കൊച്ചു പമ്പ, ശബരിമല ത്രിവേണി എന്നീ 66 കെ.വി സബ് സ്റ്റേഷനുകളുടെയും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകും. ഇപ്പോള്‍ മൂഴിയാര്‍ പവര്‍ ഹൗസില്‍നിന്നാണ് ഇവിടെ വൈദ്യുതിയെത്തുന്നത്. കഴിഞ്ഞ ഒരുമാസത്തിലധികമായി വൈദ്യുത തടസ്സം ആളുകള്‍ക്ക് തലവേദനയായിരുന്നു. കാലാവസ്ഥ അനുകൂലമായാല്‍ ശബരിമല സീസണ് മുമ്പ് കിഴക്കന്‍ മേഖലയിലെ മുഴുവന്‍ വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.