ഇടുക്കി വില്ലേജ്​ ഒാഫിസിനുള്ളിൽ മുൻ വില്ലേജ്​ ഒാഫിസറുടെ കുത്തിയിരിപ്പ് സമരം

ചെറുതോണി: ഭാര്യയുടെ പേരിലുള്ള സ്ഥലത്തി​െൻറ കരം സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മുൻ വില്ലേജ് ഓഫിസറുടെ ഒറ്റയാൾ സമരം. ദീർഘകാലം ഇടുക്കി വില്ലേജ് ഓഫിസറായിരുന്ന കാട്ടാമലയിൽ പ്രഭാകരനാണ് അവിടുത്തെ വില്ലേജ് ഓഫിസറുടെ ചേംബറിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. ഭാര്യ കമലാക്ഷിയുടെ പേരിലുള്ള 46 സ​െൻറ് പട്ടയഭൂമിയുടെ കരമടക്കാനാണ് ഇദ്ദേഹം എത്തിയത്. കഴിഞ്ഞവർഷത്തെ രസീതും ൈകവശമുണ്ടായിരുന്നു. കരം സ്വീകരിക്കുന്നതിനുവേണ്ട തണ്ടപ്പേർ രജിസ്റ്റർ കാണാനില്ലെന്ന് പറഞ്ഞ് വില്ലേജ് ഓഫിസർ കരം വാങ്ങാൻ വിസമ്മതിച്ചു. ഇതുസംബന്ധിച്ച രേഖകൾ ഓഫിസിലില്ലെന്നായിരുന്നു മറുപടി. ഇതേതുടർന്ന് പ്രഭാകരൻ കുത്തിയിരിപ്പ് സമരം ആരംഭിക്കുകയായിരുന്നു. പിന്നീട് പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.