തെര​െഞ്ഞടുപ്പ് തിരിച്ചടി മതേതര കക്ഷികളുടെ യോജിപ്പ് അടിവരയിടുന്നത്: കെ.പി.എ. മജീദ്

കോഴിക്കോട്: ത്രിപുരയിൽ ബി.ജെ.പി അധികാരത്തിൽ വന്നത് മതേതര ജനാധിപത്യ വിശ്വാസികൾ ഗൗരവത്തിലെടുക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. ഒരു സീറ്റു പോലുമില്ലാത്ത ബി.ജെ.പി അധികാരം പിടിക്കുമ്പോൾ സി.പി.എമ്മി​െൻറ അഹന്തക്കും തെറ്റായ നയത്തിനുമുള്ള തിരിച്ചടിയാണത്. സി.പി.എമ്മി​െൻറ ഉറച്ച കോട്ടയിൽപോലും ബി.ജെ.പിയെ തടയാൻ സ്വന്തമായി കഴിയില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനും അന്തമായ കോൺഗ്രസ് വിരോധം അവസാനിപ്പിക്കാനും സി.പി.എം തയാറാവണം. ഒട്ടേറെ അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളുമുണ്ടെങ്കിലും വലിയ ഭീഷണിയായ സംഘ്പരിവാറിനെ തടയാനും ചെറുക്കാനും വിശാല മതേതര ജനാധിപത്യ കക്ഷികൾ യോജിച്ച് നിൽക്കൽ അനിവാര്യമാണ്. മേഘാലയ, ത്രിപുര, നാഗാലാൻഡ് തെരഞ്ഞെടുപ്പ് ഫലം മതേതര-ജനാധിപത്യ കക്ഷികൾ യോജിപ്പോടെ നിലകൊള്ളേണ്ടതി​െൻറ അനിവാര്യത അടിവരയിടുന്നതാണെന്നും കെ.പി.എ. മജീദ് വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.