കാട്ടുപന്നിയെ കൊന്ന്​ വിൽപന; മൂന്നുപേർ പിടിയിൽ

രാജകുമാരി: കാട്ടുപന്നിയെ കെണിെവച്ച് പിടിച്ചശേഷം ഇറച്ചിയാക്കി വിൽപന നടത്തിയ കേസിൽ മൂന്നുപേരെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. രാജകുമാരി ചാമക്കാലായിൽ (മാവേലിമറ്റത്തിൽ) നോബിൾ (38), അയൽവാസികളായ വാരിക്കാട്ട് സുബാഷ് (48), വാഴക്കാലായിൽ എൽദോസ് (49) എന്നിവരെയാണ് ബോഡിമെട്ട് സെക്ഷൻ ഫോറസ്റ്റ് ഒാഫിസർ കെ.കെ. വിനോദി​െൻറ നേതൃത്വത്തിലുള്ള വനപാലകസംഘം അറസ്റ്റ് ചെയ്തത്. 10 കിലോഗ്രാം ഇറച്ചി ഇവരിൽനിന്ന് വാങ്ങിയ രാജകുമാരി സ്വദേശി തളിയച്ചിറയിൽ ഷേബിൻ ഒളിവിലാണ്. ദേവികുളം റേഞ്ച് ഒാഫിസർ നിബു കിരണിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് വ്യാഴാഴ്ച വൈകീട്ട് പ്രതികളിലൊരാളായ സുബാഷി​െൻറ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 10 കിലോഗ്രാം ഇറച്ചി, കെണി നിർമിക്കാനുപയോഗിച്ച കേബിൾ, കത്തി, തൂമ്പ, ടോർച്ച് മുതലായവ കണ്ടെത്തിയത്. നോബിളി​െൻറ കൃഷിയിടത്തിൽ ഇയാളുടെ ആവശ്യപ്രകാരം സുബാഷാണ് കെണിെവച്ചത്. ബുധനാഴ്ച രാത്രി കെണിയിലകപ്പെട്ട കാട്ടുപന്നിയെ വ്യാഴാഴ്ച രാവിലെ പത്തോടെ മൂന്ന് പ്രതികളും ചേർന്ന് ഇറച്ചിയാക്കി 10 കിലോ ഷേബിന് വിറ്റു. ബാക്കിയുണ്ടായിരുന്ന 10 കിലോഗ്രാം മൂവരുടെയും ഉപയോഗത്തിനായി മാറ്റിവെക്കുകയും പന്നിയുടെ തലയും മറ്റ് അവശിഷ്ടങ്ങളും പറമ്പിൽ കുഴിച്ചിടുകയും ചെയ്തു. എൽദോസ് കാട്ടുപന്നിയെ വേട്ടയാടിയതിന് മുമ്പും അറസ്റ്റിലായിട്ടുണ്ട്. ഒളിവിലുള്ളയാൾക്കായി വനപാലകർ അന്വേഷണമാരംഭിച്ചു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുേണ്ടായെന്ന് അന്വേഷിച്ച് വരുകയാണെന്ന് സെക്ഷൻ ഫോറസ്റ്റ് ഒാഫിസർ കെ.കെ. വിനോദ് അറിയിച്ചു. ബീറ്റ് ഫോറസ്റ്റ് ഒാഫിസർമാരായ ആർ. പ്രകാശ്, എസ്. ഷൈജു, പി.പി. ജോബി എന്നിവരും റെയ്ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.