കർഷക പെൻഷൻ കു​ടിശ്ശിക വിതരണം ചെയ്യണം

കോട്ടയം: മുടങ്ങിക്കിടക്കുന്ന കർഷക പെൻഷൻ ലഭ്യമാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുേമ്പാൾ മറ്റ് പെൻഷൻ ആനുകൂല്യങ്ങൾ മുടങ്ങാതെ വിതരണം ചെയ്യുകയും കർഷക പെൻഷൻ മാത്രം നൽകാതിരിക്കുന്നതും കടുത്ത അനീതിയാണ്. മൂന്ന് ലക്ഷത്തോളം വരുന്ന അർഹരായ കർഷകർക്ക് കഴിഞ്ഞ സെപ്റ്റംബർ മുതൽ ഫെബ്രുവരിവരെ പെൻഷൻ നൽകിയിട്ടില്ല. 198 കോടി വരുന്ന കുടിശ്ശിക തുക വിതരണം ചെയ്യാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.