കഞ്ചാവുകടത്തിലെ മുഖ്യകണ്ണി പിടിയിൽ

അടിമാലി: കേരളത്തിലേക്ക് കഞ്ചാവ് കയറ്റി അയക്കുന്ന മുഖ്യ ഇടനിലക്കാരിയായ തമിഴ് യുവതിയെ പിടികൂടി. തമിഴ്‌നാട് തേനി ഉത്തമപാളയം കമ്പം കുരങ്ങുമായന്‍ തെരുവില്‍ രാമചന്ദ്ര​െൻറ ഭാര്യ ഭൂപതിയെയാണ് (കമ്പം അക്ക -42) അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മ​െൻറ് സ്‌ക്വാഡ് വിജയകുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട്ടിലെ ഇവരുടെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. 2.300 കിലോ കഞ്ചാവും പിടിച്ചെടുത്തു. ബുധനാഴ്ച ആലുവ തായാട്ടുകരയില്‍ താമസിക്കുന്ന നിലമ്പൂര്‍ ചന്ദനക്കുന്ന് പുത്തന്‍വീട്ടില്‍ സുരേഷ് ബാബുവിനെ (34) കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കേരളത്തിലേക്ക് കഞ്ചാവ് കയറ്റിയയക്കുന്ന കമ്പം അക്കയെക്കുറിച്ച് നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മ​െൻറ് സ്‌ക്വാഡിന് വിവരം ലഭിച്ചത്. ഉടന്‍ കമ്പത്തേക്ക് തിരിച്ച സംഘം ഇവരുടെ വീട് കണ്ടെത്തി. കഞ്ചാവ് വാങ്ങാനെന്ന രീതിയിൽ എത്തിയ ഉദ്യോഗസ്ഥർ വിലപറഞ്ഞ് ഉറപ്പിച്ച ശേഷം കഞ്ചാവ് വാങ്ങുകയും തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വീട്ടില്‍നിന്നാണ് ഇത്രയും കഞ്ചാവ് ഇവർ നൽകിയത്. കേരളത്തിൽനിന്ന് ഒേട്ടറെ പേർ കഞ്ചാവ് വാങ്ങാൻ ഇവരുടെ അടുത്ത് എത്തുന്നുണ്ട്. കൗമാരക്കാരായ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇവരുടെ പ്രധാന ഇരകള്‍. ആന്ധ്രയിൽനിന്നുള്ള ഒരാളാണ് ഇവര്‍ക്ക് പതിവായി കഞ്ചാവ് എത്തിക്കുന്നത്. തോട്ടം തൊഴിലാളികള്‍ കൂടുതലായി വരുന്ന വാഹനങ്ങളില്‍ ബിഗ്‌ഷോപ്പറിലാണ് കഞ്ചാവ് അതിര്‍ത്തി കടത്തുന്നത്. ബിഗ്‌ഷോപ്പറിനു മുകളില്‍ പച്ചക്കറിവെച്ച് കടത്തുന്നതാണ് ഇവരുടെ രീതി. തൊഴിലാളികളെ ചെക്ക്പോസ്റ്റുകളില്‍ പരിശോധനക്ക് വിധേയരാക്കാത്തതി​െൻറ അവസരം ഇവര്‍ മുതലെടുത്താണ് കഞ്ചാവ് കടത്തിയിരുന്നത്. റെയ്ഡില്‍ പ്രിവൻറിവ് ഓഫിസര്‍മാരായ ആര്‍. സജീവ്, സുരേഷ്‌കുമാര്‍, സതീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സഹദേവന്‍പിള്ള, അനൂപ്‌ സോമന്‍, ദീപുരാജ്, ദിലീപ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ജസീല എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. ഫോേട്ടാ ക്യാപ്ഷൻ TDG1 കഞ്ചാവുമായി നാർകോട്ടിക്‌ സ്‌ക്വാഡി​െൻറ പിടിയിലായ കമ്പം അക്ക
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.