സി.പി.എം ജില്ല സമ്മേളനം ഇന്ന്​ സമാപിക്കും

കോട്ടയം: സി.പി.എം ജില്ല സമ്മേളനത്തിന് പ്രകടനത്തോടെ വ്യാഴാഴ്ച സമാപനം. വ്യാഴാഴ്ച പ്രതിനിധി സമ്മേളനം തുടരും. ഇതിനുശേഷം പുതിയ ജില്ല കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കും. മത്സരം ആവശ്യമായി വന്നാൽ തെരഞ്ഞെടുപ്പ് പ്രക്രിയ നീളും. കമ്മിറ്റിയിലേക്ക് യുവാക്കളും വനിതകളും കടന്നുവരുമെന്നാണ് വിവരം. നിലവിൽ കമ്മിറ്റിയിൽ രണ്ട് ഒഴിവുണ്ട്. ഒരംഗത്തെക്കൂടി ഉള്‍പ്പെടുത്തി 36 അംഗ കമ്മിറ്റിയാക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്‌. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട കെ.ജെ. തോമസ്‌ ജില്ല കമ്മിറ്റിയിൽനിന്ന് ഒഴിവായേക്കും. പ്രായാധിക്യത്തെത്തുടര്‍ന്ന്‌ ചിലരെ ഒഴിവാക്കുമെന്നാണ് സൂചന. തുടർന്ന് പുതിയ ജില്ല കമ്മിറ്റി അംഗങ്ങൾ യോഗം ചേർന്ന് സെക്രട്ടറിയെ തെരഞ്ഞെടുക്കും. വി.എൻ. വാസവൻ വീണ്ടും സെക്രട്ടറിയായി തുടരും. തുടർന്ന് സെക്രട്ടറി അഭിവാദ്യം ചെയ്യുന്നതോടെ സമ്മേളനത്തിന് സമാപനമാകും. വൈകീട്ട് മൂന്നിന് പൊലീസ് പരേഡ് ഗ്രൗണ്ട് പരിസരത്തുനിന്ന് ചുവപ്പുസേന മാർച്ച് ആരംഭിക്കും. നാലിന് നാഗമ്പടം പോപ്പ് മൈതാനിയിൽനിന്ന് ബഹുജനറാലിയും നടക്കും. അഞ്ചിന് പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വൻ, ഡോ. ടി.എം. തോമസ് ഐസക്, പി.കെ. ശ്രീമതി, എം.സി. ജോസഫൈൻ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, ബേബി ജോൺ, കെ.ജെ. തോമസ്, മന്ത്രി എം.എം. മണി എന്നിവർ പങ്കെടുക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി ചങ്ങനാശ്ശേരി കൈരളി ഓർക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറും. റാലിയോടനുബന്ധിച്ച് ഉച്ചക്ക് ഒന്നു മുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച പ്രതിനിധി സമ്മേളനം തുടർന്നു. 12 ഏരിയയിൽ നിന്നായി ഇതുവരെ 36 പേർ ചർച്ചയിൽ പങ്കെടുത്തു. ബുധനാഴ്ച പൊതുചർച്ചക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ജില്ല സെക്രട്ടറി വി.എൻ. വാസവൻ എന്നിവർ മറുപടി പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വൻ, ഡോ. ടി.എം. തോമസ് ഐസക്, പി.കെ. ശ്രീമതി, പി.കെ. ഗുരുദാസൻ, എം.സി. ജോസഫൈൻ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, കെ.ജെ. തോമസ്, ബേബി ജോൺ എന്നിവർ പങ്കെടുത്തു. പി.എൻ. ബിനു, ടി.എസ്. ജയൻ (അയർക്കുന്നം), അബ്ദുൽ കരീം, പി.എസ്. സുരേന്ദ്രൻ, തങ്കമ്മ ജോർജ്കുട്ടി (കാഞ്ഞിരപ്പള്ളി), എ.എം. എബ്രഹാം, കെ.എസ്. ഗിരീഷ് (പുതുപ്പള്ളി), ജോസഫ് ഫിലിപ്പ്, ശോഭനകുമാരി, പി.എ. നസീർ (ചങ്ങനാശ്ശേരി), കെ.കെ. ശശികുമാർ, പി.സി. വിനോദ്, പദ്മ ചന്ദ്രൻ (കടുത്തുരുത്തി), പ്രശാന്ത്, വി.ജി. ലാൽ (വാഴൂർ), ഹരിഹരൻ, കുര്യാക്കോസ് ജോസഫ് (പൂഞ്ഞാർ), രഞ്ജിത്, ശശിധരൻ (വൈക്കം), കെ.എസ്. രാജു, തങ്കമണി ശശി, സജേഷ് ശശി (പാലാ), ഡോ. കുസുമൻ, കെ.ജി. രമ (തലയോലപ്പറമ്പ്), ഇ.എസ്. ബിജു, പി.കെ. ഷാജി, റിജേഷ് കെ. ബാബു, കെ.കെ. ഹരിക്കുട്ടൻ (ഏറ്റുമാനൂർ), ജെയ്ക് സി. തോമസ്, അഡ്വ. ഷീജ അനിൽ (കോട്ടയം), ഹരിപ്രിയ, കെ.എസ്. ഗിരീഷ് (പുതുപ്പള്ളി), വിവിധ വർഗബഹുജന സംഘടനകൾക്കുവേണ്ടി പി.കെ. പദ്മകുമാർ, എസ്. വിനോദ്, പ്രദീപ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വൈകീട്ട് തിരുനക്കര മൈതാനത്തുനടന്ന വർഗീയ വിരുദ്ധ സെമിനാർ യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. ഡോ. ജയിംസ് മണിമല അധ്യക്ഷതവഹിച്ചു. സ്വാമി സന്ദീപാനന്ദഗിരി, തിരുനക്കര പുത്തൻപള്ളി ഇമാം താഹ മൗലവി എന്നിവർ സംസാരിച്ചു. എം.കെ. പ്രഭാകരൻ സ്വാഗതവും സുനിൽ തോമസ് നന്ദിയും പറഞ്ഞു. തുടർന്ന് കോട്ടയം 'സംഘകല'യുടെ 'ബലികുടീരങ്ങളേ' സ്മൃതി ഗാനമാലിക അരങ്ങേറി. KTL58 cpim സി.പി.എം ജില്ല സമ്മേളനത്തി​െൻറ ഭാഗമായി നടന്ന വർഗീയ വിരുദ്ധ സെമിനാർ യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.