ആരോഗ്യവകുപ്പിനെതിരെ വിമർശനമെന്ന വാർത്ത അടിസ്​ഥാന രഹിതം^ ​െക.കെ. ശൈലജ

ആരോഗ്യവകുപ്പിനെതിരെ വിമർശനമെന്ന വാർത്ത അടിസ്ഥാന രഹിതം- െക.കെ. ശൈലജ തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ആരോഗ്യവകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ചില പഞ്ചായത്തുകളില്‍ക്കൂടി കുടുംബാരോഗ്യകേന്ദ്രങ്ങള്‍ വേണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. നിലവില്‍ 170 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ തുറന്നിരുന്നു. ഇവിടെ ഒരുക്കിയിട്ടുള്ള മെച്ചപ്പെട്ട സൗകര്യം കണ്ടാണ് സമീപ പഞ്ചായത്തുകളും ആവശ്യം ഉന്നയിക്കുന്നത്. ഇതിനായി 800ലധികം തസ്തികകള്‍ സൃഷ്ടിച്ചു. അടുത്തവര്‍ഷം 500 കേന്ദ്രങ്ങള്‍ കൂടി ഉദ്ദേശിക്കുന്നുണ്ട്. എന്നാല്‍, ഇതിനാവശ്യമായ തസ്തികകള്‍ അനുവദിച്ചുകിട്ടണം- മന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നശിപ്പിക്കാന്‍ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യം പ്രത്യേകം പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു. തൃശൂര്‍ ആസ്ഥാനമായ റേഡിയേഷന്‍ സുരക്ഷ കേന്ദ്രം പൂട്ടണമെന്ന കേന്ദ്രനിര്‍േദശം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.