ദമ്പതികൾ ഫ്ലാറ്റിൽ മരിച്ചനിലയിൽ

must must ഡൽഹി: െതക്കുകിഴക്ക് ഡൽഹിയിലെ ഗോവിന്ദപുരിയിൽ ഫ്ലാറ്റിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. മോഹിത് (30), ഭാര്യ അർപ്പിത ബഗ്ഗ (28) എന്നിവരുടെ മൃതദേഹമാണ് ഗോവിന്ദപുരി പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഫോൺ കാളി​െൻറ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. മോഹിതി​െൻറ സുഹൃത്ത് നിതി​െൻറ അപ്പാർട്മ​െൻറിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മോഹിത് സീലിങ് ഫാനിൽ തൂങ്ങിയ നിലയിലും ഭാര്യയുടേത് ഡ്രോയിങ് മുറിയിലുമാണ് ഉണ്ടായിരുന്നതെന്ന് ജില്ല പൊലീസ് കമീഷണർ (തെക്കുകിഴക്ക്) ചിൻമോയ് ബിസ്വാൾ പറഞ്ഞു. രണ്ടു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. കുട്ടികൾ ഇല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.