കാണാതായ ദമ്പതികളെന്ന്​ കരുതുന്നവർ അജ്​മീരിൽ എത്തിയിരുന്നതായി സൂചന

കോട്ടയം: അറുപുറയില്‍നിന്ന് . തണുപ്പ് ആരംഭിക്കുംമുമ്പ് ഇവിടെ ഉണ്ടായിരുന്ന ദമ്പതികൾ പിന്നീട് അപ്രത്യക്ഷമായതായാണ് വിവരം. ഒറ്റക്കണ്ടത്തില്‍ ഹാഷിം, ഭാര്യ ഹബീബ എന്നിവരുടെ തിരോധാനം അന്വേഷിക്കാൻ അജ്മീരിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് അജ്മീരിലെ ദർഗയിൽ സുരക്ഷചുമതലയിലുള്ള മലയാളിയിൽനിന്നാണ് ഇൗ സൂചന ലഭിച്ചത്. എന്നാൽ, ഹാഷിമും ഹബീബയുംതന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ച് ഡിൈവ.എസ്.പി സേവ്യർ സെബാസ്റ്റ്യ​െൻറ നേതൃത്വത്തിെല സംഘമാണ് അജ്മീരിൽ അന്വേഷണം നടത്തുന്നത്. ചൊവ്വാഴ്ച രാത്രി അജ്മീരിലെത്തിയ ക്രൈംബ്രാഞ്ച് സംഘം ബുധനാഴ്ച ദർഗയിൽ തിരച്ചിൽ നടത്തിെയങ്കിലും കണ്ടെത്താനായില്ല. ഇവിടുത്തെ മേഖല െഎ.ജിയും മലയാളിയുമായ ബിജു ജോർജ് ജോസഫിനെയും സംഘം സന്ദർശിച്ചു. രാജസ്ഥാൻ പൊലീസി​െൻറ സഹായത്തോടെ ദർഗയിലെ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. തീർഥാടകലക്ഷങ്ങൾ എത്തുന്ന ഇവിടെ ഒരുമാസത്തെ സി.സി ടി.വി ദൃശ്യങ്ങൾ മാത്രമാണ് സൂക്ഷിക്കുന്നത്. ഇതാണ് വിലങ്ങുതടിയായത്. ലുക്ക്ഒൗട്ട് നോട്ടീസും വ്യാപകമായി പതിച്ചു. ഇവരുടെ കാറി​െൻറ ചിത്രവും പലയിടങ്ങളിലും പതിച്ചിട്ടുണ്ട്. ദർഗയിലെ മലയാളികളുടെയും കൺട്രോൾ റൂമിലെ പൊലീസി​െൻറയും സഹായത്തോെടയാണ് ലുക്ക്ഒൗട്ട് നോട്ടീസ് പതിച്ചത്. ദർഗയോടുചേർന്ന് വിവിധ സംസ്ഥാനക്കാർക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത്തരം താമസ സ്ഥലങ്ങളിൽ അടുത്തദിവസങ്ങളിൽ പരിശോധിക്കും. സമീപത്തെ ആരാധനാലയങ്ങളിലും സംഘം എത്തും. ഇവിടുത്തെ വീടുകളിൽ താമസിക്കുന്നുേണ്ടാ എന്നറിയാൻ അജ്മീറി​െൻറ സമീപ പ്രദേശങ്ങളിലും തിരച്ചിലിന് തീരുമാനിച്ചിട്ടുണ്ട്. സംഘം മൂന്നുദിവസംകൂടി അജ്മീരിൽ തുടരും. പ്രാദേശിക പൊലീസി​െൻറ സേവനം ഉപയോഗപ്പെടുത്തി റെയിൽവേ സ്റ്റേഷൻ, പെട്രോൾ പമ്പുകൾ, ഹൈേവകൾ അടക്കമുള്ള സ്ഥലങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.