മുൻഗണന പട്ടിക വിപുലീകരിച്ചില്ലെങ്കിൽ വിഹിതം കുറയും ^റേഷന്‍ ഡീലേഴ്‌സ്

മുൻഗണന പട്ടിക വിപുലീകരിച്ചില്ലെങ്കിൽ വിഹിതം കുറയും -റേഷന്‍ ഡീലേഴ്‌സ് തൊടുപുഴ: റേഷന്‍ മുന്‍ഗണന പട്ടികയില്‍നിന്ന് നാലുലക്ഷം അനര്‍ഹരെ ഒഴിവാക്കിയെങ്കിലും അര്‍ഹരെ ഉള്‍പ്പെടുത്താത്തത് കേന്ദ്രവിഹിതം വെട്ടിക്കുറക്കുന്നതിന് അവസരമാകുമെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടൻ, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി. തോമസ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. റേഷന്‍ വ്യാപാരികള്‍ക്ക് മാസവേതനമെന്ന് പ്രഖ്യാപിച്ച് അവസാനം വീണ്ടും കമീഷനിലെത്തിച്ച് റേഷന്‍ വ്യാപാരികളെ സര്‍ക്കാര്‍ വഞ്ചിച്ചു. റേഷന്‍ കടകള്‍ വര്‍ഷങ്ങളായി ഏറ്റെടുത്ത് നടത്തുന്നവെരയും സെയില്‍സ്മാന്‍മാെരയും സര്‍ക്കാര്‍ അവഗണിച്ചു. കടവാടക നല്‍കണമെന്ന ആവശ്യവും പരിഗണിച്ചില്ല. സംസ്ഥാനത്തെ 1.54 കോടി പേർക്ക് പ്രതിമാസം 1,18,790 ടണ്‍ ഭക്ഷ്യധാന്യം കേന്ദ്രം നല്‍കുന്നുണ്ട്. അത്രയും അരി സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നില്ല. ബാക്കി അരി എന്ത് ചെയ്യുന്നു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ താലൂക്ക് സപ്ലൈ ഓഫിസുകളില്‍ സ്വീകരിക്കുമെങ്കിലും മറ്റ് താലൂക്കുകളില്‍നിന്നുള്ള സറണ്ടർ, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ കുടുംബങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ കാര്‍ഡിനുള്ള അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള അപേക്ഷ കൂടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തില്‍ ജില്ല സെക്രട്ടറിമാരായ പിഷാരടി ചെമ്പകപ്പാറ, മാത്തുക്കുട്ടി ഈട്ടിതോപ്പ്, ജോയ് ഇരട്ടയാർ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.