എ.ടി.എമ്മിലെ യന്ത്രഭാഗങ്ങൾ തകരാറിലാക്കി; ബാങ്ക് അധികൃതർ പരാതി നൽകി

ശിലാസ്ഥാപനം രാജകുമാരി: ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതുതായനുവദിച്ച കെട്ടിടത്തി​െൻറ ശിലാസ്ഥാപനം വൈദ്യുതി മന്ത്രി എം.എം. മണി നിർവഹിച്ചു. 1.50 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. പി.ടി.എ പ്രസിഡൻറ് കെ.ജി. ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ പൗലോസ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ ടെസിമോൾ സെബാസ്റ്റ്യൻ, ഡി.ഡി.ഇ എ. അബൂബക്കർ, എച്ച്.എസ്.ഇ ജില്ല കോഒാഡിനേറ്റർ കെ.കെ. രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം രാധാമണി പുഷ്പജൻ, പ്രിൻസിപ്പൽമാരായ ജി. ശ്രീധരന്‍പിള്ള, ബ്രിജേഷ് ബാലകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ എ.പി. വർഗീസ്, പരിമളം ജയഗണേഷ്, അമുദ വല്ലഭൻ, സ്കൂൾ വികസന സമിതി അംഗങ്ങളായ എം.എൻ. ഹരിക്കുട്ടൻ, കെ.കെ. വിജയൻ, കെ.വി. കുര്യാച്ചൻ, ബോസ് പുത്തയത്ത് തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസ് മണ്ഡലം കൺെവൻഷനിൽ പ്രതിഷേധം, ഇറങ്ങിപ്പോക്ക് ചെറുതോണി: കഞ്ഞിക്കുഴിയിൽ ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ പങ്കെടുത്ത കോൺഗ്രസ് മണ്ഡലം കൺെവൻഷനിൽ വൻ പ്രതിഷേധം. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിലെ താൽക്കാലിക നിയമനങ്ങളിൽ ക്രമക്കേട് ആരോപിച്ചായിരുന്നു പഞ്ചായത്ത് പ്രസിഡൻറ് അടക്കം നേതാക്കൾക്കെതിരെ രോഷം അണെപാട്ടിയത്. പ്രസിഡൻറും മറ്റും ഇടത് താൽപര്യത്തിനനുസരിച്ചാണ് ഭരിക്കുന്നതെന്നും കോൺഗ്രസുകാരെ അവഗണിക്കുകയാണെന്നുമായിരുന്നു ആരോപണം. തൊഴിൽരഹിതരായ പാർട്ടി പ്രവർത്തകരെ ഒഴിവാക്കി കോഴ വാങ്ങി അനധികൃത നിയമനവും അഴിമതിയും നടത്തുകയാണെന്ന് പ്രവർത്തകർ ആരോപിച്ചു. വിവിധ തസ്തികകളിൽ 10 താൽക്കാലിക നിയമനം നടത്തിയപ്പോൾ ഒരു കോൺഗ്രസ് പ്രവർത്തകന് മാത്രമാണ് ജോലി നൽകിയത്. ബാക്കി മുഴുവൻ ഇടത് പ്രവർത്തകരാണ്. ജനപ്രതിനിധിയായിരിക്കുമ്പോൾ മക്കൾക്ക് ജോലി നൽകരുതെന്ന മാനദണ്ഡം കാറ്റിൽപറത്തി പഞ്ചായത്ത് പ്രസിഡൻറ് സ്വന്തം മകൾക്ക് ജോലി നൽകിയെന്നും ചേലച്ചുവട് ക്ഷീരോൽപാദക സംഘത്തെക്കുറിച്ച് പരാതിയുന്നയിച്ചിട്ടും അന്വേഷണവും നടത്തിയില്ലെന്നും പ്രവർത്തകർ ആരോപിച്ചു. 20 വർഷമായി കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ സാധാരണക്കാർക്ക് വീടുവെക്കാൻ നമ്പറോ സർട്ടിഫിക്കറ്റുകളോ നൽകാത്ത ഭരണസമിതി ഇടതുപക്ഷ നിയന്ത്രണത്തിലുള്ള സൊസൈറ്റി കെട്ടിടം പണിയാൻ നിയമങ്ങൾ കാറ്റിൽപറത്തി അനുമതി നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്, മഴുവടി വാർഡ് പ്രസിഡൻറ്, മുൻ പഞ്ചായത്ത് മെംബർ എന്നിവർ മാസങ്ങൾക്ക് മുെമ്പ പാർട്ടി വിട്ടത് ഇൗ നടപടികളിൽ മനംനൊന്താണെന്നും പ്രവർത്തകർ ആരോപിച്ചു. ആരോപണങ്ങൾക്കൊടുവിൽ പാർട്ടിയിലെ ഒരുവിഭാഗം കൺെവൻഷൻ തീരുംമുെമ്പ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.