എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്‌സ് പാര്‍ലമെൻറ്​ സമാപിച്ചു

tgiskssf back to past എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്‌സ് പാര്‍ലമ​െൻറിൽ ബാക്ക് ടു പാസ്റ്റ് സെഷന്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് പാര്‍ലമ​െൻറ് സമാപിച്ചു. കൗണ്‍സില്‍ അസംബ്ലി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. ബാക്ക് ടു പാസ്റ്റ് സെഷന്‍ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. പരീത് എറണാകുളം, ഒ.കെ.എം കുട്ടി ഉമരി, എം.പി കടുങ്ങല്ലൂര്‍, ഹാരിസ് ബാഖവി കബ്ലക്കാട്, ഹമീദ് ഫൈസി അമ്പലക്കടവ്, സലാം ഫൈസി ഒളവട്ടൂർ, സലീം എടക്കര, സാലിം ഫൈസി കൊളത്തൂർ, യു. ഷാഫി ഹാജി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന നേതൃതെരഞ്ഞെടുപ്പിന് ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി നേതൃത്വം നല്‍കി. കെ.എം. സൈതലവി ഹാജി, സിദ്ദീഖ് ഹാജി ചെറുമുക്ക്, ചെറീത് ഹാജി, സി. യൂസുഫ് ഫൈസി, കെ.പി. ശംസുദ്ദീന്‍ ഹാജി, ഹംസ ഹാജി, പി.കെ. നാസര്‍ ഹുദവി കൊളപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.