സംസ്​ഥാന ക്ഷീരകർഷക സംഗമം തുടങ്ങി

രാജ്യത്തി‍​െൻറ സാമ്പത്തികനയം കർഷക ജീവിതത്തെ താറുമാറാക്കി –ഇ. ചന്ദ്രശേഖരൻ വടകര: മാറിമാറിവരുന്ന സർക്കാറുകളുടെ സാമ്പത്തികനയങ്ങൾ കർഷക ജീവീതം തകർത്തെറിയുകയാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. രാജ്യത്തി‍​െൻറ സാമ്പത്തികഘടന കാർഷിക മേഖലയുമായി ഇഴുകിച്ചേർന്നതാണ്. ഇവയിൽ ക്ഷീരകർഷകർ രാജ്യത്തി‍​െൻറ വളർച്ചയുടെ അവിഭാജ്യഘടകമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ക്ഷീരകർഷക സംഗമം– 2018 വടകര ചോമ്പാല മിനി സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയുടെ എല്ലാ മേഖലകളിലും ഉപയോഗിക്കാൻ കഴിയുന്നതാണ് കാലികൾ. കാർഷിക മേഖല സുസ്ഥിരമാണെങ്കിലും ഒട്ടേറെ പ്രതിസന്ധികൾ നേരിടുന്നുണ്ട്. കഴിഞ്ഞ 25 വർഷമായി നടപ്പാക്കിവരുന്ന ആഗോളവത്കരണ, ഉദാരവത്കരണ, സ്വകാര്യവത്കരണ നയങ്ങൾ കാർഷിക മേഖലയെയാണ് പ്രധാനമായും ബാധിക്കുന്നത്. കർഷക ആത്മഹത്യകൾ ഇതി‍​െൻറ തെളിവാണ്. ബാങ്ക് വായ്പ നയത്തിൽ വന്ന മാറ്റം കാർഷിക മേഖലയെയും കൃഷിക്കാരെയും തളർത്തി. കന്നുകാലി വിപണനത്തിന് രാജ്യത്ത് വിലക്കേർപ്പെടുത്തിക്കൊണ്ട് നടപ്പാക്കിയ നയങ്ങളും പ്രതിസന്ധിയുണ്ടാക്കി. ഓരോ വർഷവും കാർഷിക മേഖലയിൽനിന്നും 10 ശതമാനം പേർ കൊഴിഞ്ഞുപോകുന്നുണ്ടെന്ന് കൃഷി ശാസ്ത്രൻ ഡോ. എം.എസ്. സ്വാമിനാഥൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്രബജറ്റിൽ കർഷകരക്ഷാ നടപടികളുണ്ടായില്ല. ക്ഷീരസംഘങ്ങളിലൂടെ നേരിട്ട് പാൽ സംഭരിക്കാൻ ആരംഭിച്ചത് പാൽസംഭരണത്തിൽ 17 ശതമാനം വർധനയുണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ഷീരകർഷക സംഗമത്തോടനുബന്ധിച്ച് നടക്കുന്ന ഡയറി എക്സ്പോ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷീരകർഷകർക്കായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും അവയുടെ ഗുണഭോക്താക്കൾ കർഷകർതന്നെയാണെന്ന് ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു. സി.കെ. നാണു എം.എൽ.എ അധ്യക്ഷത വഹിച്ചു. കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷൻ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ്, കോഴിക്കോട് ജില്ല പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ജി. ജോർജ്, എം.ആർ.സി.എം.പി.യു ചെയർമാൻ കെ.എൻ. സുരേന്ദ്രൻ നായർ, അഡ്വ. എം. രാജൻ, അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന രയരോത്ത്, പി.എം. അശോകൻ, പി. ശ്രീധരൻ, ആർ. സത്യൻ, സി.കെ. വിശ്വനാഥൻ, എം.സി. ഇബ്രാഹീം, പി. സോമശേഖരൻ, ടി.എൻ.കെ. ശശീന്ദ്രൻ, പി.സത്യനാഥൻ, പ്രദീപ് ചോമ്പാല, കടത്തനാട് ക്ഷീര സഹകരണ സംഘം പ്രസിഡൻറ് പി.എം. ഹരീന്ദ്രൻ, എരമംഗലം ക്ഷീരസഹകരണ സംഘം പ്രസിഡൻറ് അഡ്വ. പി. രാജേഷ് കുമാർ, മിൽമ യൂനിറ്റ് ഹെഡ് കെ.കെ. ജോർജ് കുട്ടി, മാവൂർ ക്ഷീര സഹകരണ സംഘം പ്രസിഡൻറ് വി. ബാലകൃഷ്ണൻ നായർ, എടച്ചേരി ക്ഷീര സഹകരണ സംഘം പ്രസിഡൻറ് ടി.കെ. ബാലൻ, യൂസഫ് കോറോത്ത് എന്നിവർ സംസാരിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടർ എബ്രഹാം ടി. ജോസഫ് സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ തമ്പി മാത്യു നന്ദിയും പറഞ്ഞു. സംഗമം ശനിയാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.