മാങ്കുളത്ത്​ വീണ്ടും കാട്ടാന ആക്രമണം; കടയും കൃഷികളും നശിപ്പിച്ചു

മാങ്കുളം: കാട്ടാന ആക്രമണം തടയാൻ ആനക്കുളത്ത് ഇരുമ്പുവേലി നിർമിക്കാനുള്ള നീക്കം മലയാറ്റൂർ വനം ഡിവിഷ​െൻറ പരാതിയെത്തുടർന്ന് സ്തംഭിച്ചതിനു പിന്നാലെ ആനക്കുളം ഓരിലെത്തിയ കാട്ടാനക്കൂട്ടം പടത്തിയാനിക്കൽ സെന്തിലി​െൻറ കട അടിച്ചുതകർത്തു. ചുണ്ടക്കാട്ട് പ്രദീപി​െൻറ കൃഷി നശിപ്പിച്ചെങ്കിലും ഭാഗ്യം കൊണ്ട് പുര തകർത്തില്ല. ആനക്കുളം എസ്.ഡി കോൺവ​െൻറിലെയും സ​െൻറ് ജോസഫ് ദേവാലയത്തി​െൻറയും പുരയിടത്തിലെ കൃഷി വ്യാപകമായി നശിപ്പിച്ചു. ആനക്കുളം പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം ഏറെയുള്ള രണ്ട് കിലോമീറ്റർ എലിഫൻറ് ക്രാഷ് ഫെൻസ് നിർമിക്കാൻ വനം വകുപ്പ് അനുമതിനൽകിയിരുന്നു. ആനക്കുളം പുഴയുടെ അതിരിലൂടെയാണ് വേലി സ്ഥാപിക്കുന്നത്. എന്നാൽ പുഴയും പുറേമ്പാക്കും തങ്ങളുടെ അധീനതയിലാണെന്ന വാദമുയർത്തി മലയാറ്റൂർ ഡിവിഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ തടസ്സങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, മാങ്കുളം ഡിവിഷൻ നിർമാണജോലികൾ ആരംഭിച്ചതോടെ വനഭൂമിയിലാണ് ജണ്ട സ്ഥാപിക്കുന്നത് എന്ന വാദവുമുയർത്തി കുട്ടമ്പുഴ റേഞ്ചിലെ ഉദ്യോഗസ്ഥർ രംഗത്തുവന്നതോടെ നിർമാണം നിലച്ചു. കഴിഞ്ഞകാലങ്ങളിലൊന്നും ഇല്ലാത്തവിധത്തിൽ കാട്ടാനശല്യം രൂക്ഷമായതോടെ പുഴയുടെ തീരത്ത് താമസിക്കുന്നവർ ഭീതിയിലാണ്. മദ്യപിച്ച് ഒാേട്ടാ ഒാടിച്ച ഡ്രൈവർ പിടിയിൽ കട്ടപ്പന: വിദ്യാർഥികളെയുമായി മദ്യപിച്ച് ഓട്ടോ ഓടിക്കുന്നതിനിടെ പാറക്കടവ് മംഗലംകുളത്തിൽ ഷെൻസിനെ (35) എസ്‌.ഐ സാബു എം. മാത്യുവി​െൻറ നേതൃത്വത്തിൽ പിടികൂടി. സ്വകാര്യ രജിസ്‌ട്രേഷനിലുള്ള വാഹനത്തിലാണ് അപ്പാപ്പൻപടി മേഖലയിലെ ഒമ്പത് വിദ്യാർഥികളുമായി ഇയാൾ സഞ്ചരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ കോടതിയിൽ ഹാജരാക്കി. ഷെൻസി​െൻറ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ടി.ഒക്ക് റിപ്പോർട്ടും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.