മൂന്നാറിൽ കുന്നിടിച്ച്​ പുഴയോരത്ത്​ തള്ളിയ സംഭവം: ദേശീയപാത അധികൃതര്‍ക്ക് കത്തുനല്‍കി

മൂന്നാര്‍: കൊച്ചി--ധനുഷ്‌കോടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂന്നാറില്‍ കുന്നിടിച്ച് പുഴയോരത്ത് തള്ളിയ സംഭവത്തില്‍ മണ്ണ് മാറ്റുന്നതിന് ജലസേചന വകുപ്പ്ദേശീയപാത അധികൃതര്‍ക്ക് കത്തുനല്‍കി. മണ്ണ് മാറ്റുന്നതുവരെ പണി താൽക്കാലികമായി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഴ ശക്തമായതോടെ പുഴയോരത്ത് തള്ളിയ മണ്ണ് മുതിരപ്പുഴയിലേക്ക് ഒലിച്ചിറങ്ങുകയാണ്. മഴ വീണ്ടും ശക്തമായാല്‍ മൺകൂന പഴയ മൂന്നാറിലെ ജലാശയത്തില്‍ എത്തി സുരക്ഷക്ക് ഭീഷണിയാകും. കഴിഞ്ഞദിവസം പഞ്ചായത്ത്, റവന്യൂ, ജല അതോറിറ്റി അധികൃതർ സ്ഥലം സന്ദര്‍ശിച്ചിരുന്നു. സംഭവത്തില്‍ ഡാം സുരക്ഷ അധികൃതരും രംഗത്തെത്തിയതോടെ ദേവികുളം തഹസില്‍ദാര്‍ പി.കെ. ഷാജി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ തയാറാക്കിയ റിപ്പോര്‍ട്ടാണ് തഹസിൽദാര്‍ കലക്ടര്‍ക്ക് കൈമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.