എ.ടി.എം തട്ടിപ്പിലൂടെ വീട്ടമ്മയുടെ 9000 രൂപ കവർന്നു

ചെറുതോണി: . ഇടുക്കി മേരിഗിരി സ്വദേശി പാലക്കൽ ടെസി ജോർജി​െൻറ എ.ടി.എം കാർഡ് നമ്പർ മനസ്സിലാക്കിയാണ് തട്ടിപ്പ് നടത്തിയത്. എസ്.ബി.െഎ ഹെഡ് ഒാഫിസിൽനിന്ന് വിളിക്കുകയാണെന്ന് പറഞ്ഞ് എ.ടി.എമ്മി​െൻറ പിൻ നമ്പർ കരസ്ഥമാക്കിയാണ് പണം കവർന്നത്. പഴയ കാർഡ് മാറി പുതിയ കാർഡ് നൽകാനാണെന്നായിരുന്നു പറഞ്ഞത്. ഫോണിൽ മെസേജ് വന്നപ്പോഴാണ് പണംപോയത് മനസ്സിലായത്. ഇടുക്കി തങ്കമണി പൊലീസിൽ പരാതി നൽകി. സൈബർ സെല്ലി​െൻറ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.