കേന്ദ്ര ബജറ്റ് വളര്‍ച്ചയെ സഹായിക്കും ^ഫിക്കി

കേന്ദ്ര ബജറ്റ് വളര്‍ച്ചയെ സഹായിക്കും -ഫിക്കി കൊച്ചി: കാര്‍ഷിക, എം.എസ്.എം.ഇ, ഗ്രാമീണ മേഖലകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് ബജറ്റില്‍ നല്‍കിയ പ്രാധാന്യം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും രാജ്യത്തി​െൻറ സാമ്പത്തികവളര്‍ച്ച വേഗത്തിലാക്കാനും സഹായിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി). സമഗ്ര വികസനത്തിന് വഴിവെക്കുന്ന ബജറ്റിലെ നിര്‍ദേശങ്ങള്‍ ഉപഭോഗം വലിയ തോതില്‍ വര്‍ധിപ്പിക്കാനും അനുബന്ധമേഖലകളുടെ വളര്‍ച്ചക്കും കാരണമാകുമെന്ന് ഫിക്കി കേരള കോ ചെയര്‍മാന്‍ ദീപക് എല്‍. അസ്വാനി അഭിപ്രായപ്പെട്ടു. കോർപറേറ്റ് ടാക്‌സ് റേറ്റില്‍ വരുത്തിയ ഇളവ് എം.എസ്.എം.ഇ മേഖലക്ക് ഉത്തേജനം നല്‍കും. തൊഴിലിന് നല്‍കിയ പ്രാധാന്യം കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഗ്രാമീണമേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പംതന്നെ നഗരവികസനത്തിനും മതിയായ പ്രാധാന്യം ബജറ്റില്‍ നല്‍കിയിട്ടുണ്ട്. പുതിയ ദേശീയ ആരോഗ്യപരിരക്ഷ പദ്ധതിയും അഭിന്ദനാര്‍ഹമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.