കൊവൻട്രി വിദ്യാർഥികൾക്ക്​ കാലിക്കറ്റിൽ പരിശീലനത്തിന്​ സൗകര്യ​െമാരുക്കും

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ സുവർണ ജൂബിലി പദ്ധതിയുടെ ഭാഗമായി കാമ്പസ് സന്ദർശിക്കുന്ന ഇംഗ്ലണ്ടിലെ കൊവൻട്രി സർവകലാശാലയിലെ ഉന്നതസംഘം കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മ​െൻറ് ആൻഡ് റീഹാബിലിറ്റേഷൻ േപ്രാഗ്രാം (സി.ഡി.എം.ആർ.പി) കേന്ദ്രം, എജുക്കേഷനൽ മൾട്ടിമീഡിയ റിസർച്ച് സ​െൻറർ (ഇ.എം.എം.ആർ.സി) എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. കാലിക്കറ്റ് സർവകലാശാലയുടെ ഭിന്നശേഷിക്കാർക്കായുള്ള ചികിത്സപുനരധിവാസ പദ്ധതികൾ മാതൃകാപരമാണെന്ന് സംഘം വിലയിരുത്തി. കൊവൻട്രി സർവകലാശാലയിലെ വിദ്യാർഥികളെ ഈ വിഷയത്തിൽ കാലിക്കറ്റിലേക്ക് അയച്ച് പരിശീലനം നേടുന്നതിനുള്ള സന്നദ്ധത അറിയിച്ചു. ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങൾ കൊവൻട്രിയിൽ ഉണ്ട്. എന്നാൽ, പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സാമൂഹികാധിഷ്ടിത സേവനപദ്ധതികൾ കാലിക്കറ്റിേൻറത് നിസ്തുലവും മാതൃകാപരവുമാണെന്ന് സംഘത്തിലെ സ്ട്രാറ്റജി ഡയറക്ടർ ഡോ. മാർക്ക് ഹോൾട്ടൻ, അസോസിയേറ്റഡ് േപ്രാ -വൈസ് ചാൻസലർ ഡോ. ആൻഡ്രൂ ടേണർ എന്നിവർ പറഞ്ഞു. ഈ മേഖലയിൽ കൊവൻട്രി വിദ്യാർഥികൾക്ക് കാലിക്കറ്റിൽ പരിശീലനം നൽകുന്നതിന് പുറമെ, ഗവേഷണ സഹകരണവും ആസൂത്രണം ചെയ്യും. സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസ്, സ്കൂൾ ഓഫ് സോഷ്യൽ സയൻസസ്, ലോ, പെർഫോമിങ് ആർട്സ്, ഭാഷാപഠനവിഭാഗം, വിദ്യാഭ്യാസ പഠനവിഭാഗം, ചരിത്രവിഭാഗം എന്നിവിടങ്ങളിലെ അധ്യാപകരുമായി സംഘം വിശദമായ ചർച്ചകൾ നടത്തി. വെള്ളിയാഴ്ച കൊവൻട്രി സംഘം വയനാട് ചെതലയത്തെ ഗോത്രവർഗ പഠനഗവേഷണ കേന്ദ്രം സന്ദർശിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.