വടക്കേക്കര കണ്ണീർക്കയത്തിലാക്കി ജിറ്റോയുടെ വേർപാട്​

ചങ്ങനാശ്ശേരി: വടക്കേക്കര ഗ്രാമത്തിനും കടന്തോട് കുടുംബത്തിനെയും കണ്ണീര്‍ക്കയത്തിലാക്കി ജിറ്റോയുടെ വേർപാട്. നാലുവര്‍ഷം മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ജിറ്റോയുടെ പിതാവ് ജോസ് മരിച്ചത്. വീട്ടിലെ ഇളയമകനാണ് ജിറ്റോ. മരണവിവരം അറിഞ്ഞ് അലമുറയിട്ട മാതാവ് ജോളിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളടക്കമുള്ളവർ വിഷമിച്ചു. വീടിനോട് ചേര്‍ന്നുള്ള വടക്കേക്കര ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. വ്യാഴാഴ്ച സ്‌കൂളിന് അവധിയായതിനാലാണ് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാൻ പാടശേഖരത്തിന് നടുവിലുള്ള കുളത്തിലെത്തിയത്. രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത വിധം ദുര്‍ഘടമായ സ്ഥലത്താണ് സംഭവം നടന്നത്. വടക്കേക്കര റെയില്‍വേ ക്രോസി​െൻറ അടുത്തുള്ള പ്രധാനപാതയില്‍നിന്നും രണ്ട് കിലോമീറ്ററിലധികം ദൂരെ പാടശേഖരത്തിന് നടുവിലുള്ള മീന്‍കുളത്തിലാണ് സംഭവം. റെയില്‍പാത ഇരട്ടിപ്പിക്കലിനുവേണ്ടി മണ്ണിട്ടു പൊക്കിയ വഴിയില്‍ക്കൂടിയാണ് ഫയര്‍ഫോഴ്‌സി​െൻറയും പൊലീസി​െൻറയും വാഹനങ്ങള്‍ സ്ഥലത്തെത്തിയത്. ഇവിടെനിന്ന് മോര്‍ക്കുളങ്ങര തോടിനു കുറുകെയുള്ള റെയില്‍വേ പാലത്തില്‍നിന്ന് കിലോമീറ്ററോളം ബണ്ട് വഴി നടന്നുവേണം സംഭവസ്ഥലത്ത് എത്താന്‍. വിദ്യാർഥികള്‍ കൂട്ടമായി പാടത്തിന് നടുവിലൂടെ പോകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പാലത്തിനു എതിര്‍വശത്തുള്ള അക്കേഷ്യ മരക്കൂട്ടത്തിനിടക്കും വിദ്യാർഥികള്‍ വൈകീട്ടുവരെ സമയം െചലവഴിക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. സമീപ വാസികള്‍ പലതവണ വിലക്കിയിട്ടും ഇത് കൂട്ടാക്കാതെയാണ് കുട്ടികള്‍ ഇവിടെ എത്തുന്നത്. അപകടം നടന്ന് ഒരുമണിക്കൂറോളം കഴിഞ്ഞാണ് വിവരം പുറത്തറിയുന്നത്. രക്ഷാപ്രവർത്തനത്തിന് ആദ്യം മുന്നിട്ടിറങ്ങിയത് നാട്ടുകാരായിരുന്നു. സംഭവമറിഞ്ഞ് ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിരുന്നു. ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍, സി.ഐ കെ.പി. വിനോദ്, എസ്.ഐ ഷെമീര്‍ എന്നിവരും ഫയര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസര്‍ ഇ.കെ. മോഹനന്‍, ലീഡിങ് ഫയര്‍മാന്‍ ശശികുമാര്‍, ബിൻറു ആൻറണി, വി. ലിജോ, അബ്ദുല്‍കലാം, രാജേഷ്, അനീഷ്, ഫ്രാന്‍സിസ് ജോസഫ്, ടി.എസ്. ജോണ്‍, സജി പൗലോസ് എന്നിവര്‍ നേതൃത്വം നൽകി. മൈക്ക ഹൈസ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം കാഞ്ഞിരപ്പള്ളി: മൈക്ക ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ റൂബി ജൂബിലി വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹൈസ്‌കൂള്‍ വിഭാഗത്തിനായി പണിതീര്‍ത്ത പുതിയ കെട്ടിടത്തി​െൻറ ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചക്ക് 1.45ന് നിര്‍വഹിക്കും. നൈനാര്‍പള്ളി സെന്‍ട്രല്‍ ജമാഅത്ത് പ്രസിഡൻറ് പി.എം. അബ്ദുല്‍ സലാം അ്യക്ഷത വഹിക്കും. നൈനാര്‍പള്ളി അങ്കണത്തില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ആേൻറാ ആൻറണി എം.പി മുഖ്യാതിഥിയാകും. ഡയറക്ടര്‍ ബി.എ. അബ്ദുല്‍ റസാക്ക് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. സെന്‍ട്രല്‍ ജമാഅത്ത് ചീഫ് ഇമാം എ.പി. ഷിഫാര്‍ മൗലവി അല്‍കൗസരി പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.