കൽക്കെട്ട്​ ഇടിഞ്ഞ്​ വീടി​െൻറ ഭിത്തിയും രണ്ടു​ മുറിയും തകർന്നു

കോട്ടയം: കനത്തമഴയിൽ 10 അടി ഉയരത്തിലുള്ള കൽകെട്ട് ഇടിഞ്ഞ് വീടി​െൻറ ഭിത്തിയും രണ്ടു മുറിയും തകർന്നു. അപകടം തിരിച്ചറിഞ്ഞ് ഒാടിമാറിയ ദമ്പതികൾ രക്ഷപ്പെട്ടു. കോട്ടയം റെയിൽവേ സ്റ്റേഷൻ റോഡിൽ തൂമ്പുക്കൽ പി.കെ. മോഹന​െൻറ വീടാണ് തകർന്നത്. ഞായറാഴ്ച രാത്രി 10.30നാണ് സംഭവം. ഭിത്തി തകർന്നതോടെ മുറിക്കുള്ളിൽ കരിങ്കല്ലും മണ്ണും നിറഞ്ഞിരിക്കുകയാണ്. അപകടം നടക്കുമ്പോൾ മോഹന​െൻറ മകൻ രാകേഷ് കെ. മോഹൻ, ഭാര്യ രേഷ്മ എന്നിവർ മുറിയിലുണ്ടായിരുന്നു. ഭിത്തിയിടിയുന്ന ശബ്ദംകേട്ടി ഒാടിമാറി രക്ഷപ്പെടുകയായിരുന്നു. കനത്ത മഴയിൽ പ്രദേശത്ത് വൈദ്യുതി മുടങ്ങിയ സമയത്താണ് അപകടമുണ്ടായത്. രാത്രി ഭക്ഷണം കഴിച്ച ശേഷം രാകേഷും ഭാര്യയും കിടപ്പുമുറിയിൽ എത്തിയതോടെ അസ്വാഭാവിക രീതിയിൽ വീടി​െൻറ പിന്നിൽനിന്ന് ശബ്ദം കേട്ടു. എന്താണ് സംഭവിച്ചതെന്നറിയാൻ കട്ടിലിൽനിന്ന് എഴുന്നേറ്റ് മാറിയപ്പോൾ ഭിത്തി തകർത്ത് മുറിക്കുള്ളിലേക്ക് കരിങ്കലും മണ്ണും പതിച്ചു. സിമൻറ് ഇഷ്ടികയിൽ തീർത്ത ഭിത്തിയും ജനലും ഉൾപ്പെടെ പൂർണമായും തകർത്ത് കട്ടിലിേലക്ക് വീഴുകയായിരുന്നു. മഴയിൽ മുറികൾ വെള്ളത്തിൽ മുങ്ങി. കിടപ്പുമുറിയും തൊട്ടടുത്ത മുറിയുമാണ് തകർന്നത്. വൈദ്യുതിയില്ലാത്തതിനാൽ ഷോക്കേൽക്കാതെ ദമ്പതികൾ രക്ഷപ്പെടുകയായിരുന്നു. മുറിയുടെ പുറത്ത് വാട്ടർ ടാങ്ക് സ്ഥാപിച്ച ഇരുമ്പ് കോണിയും തകർന്നു. കരിങ്കൽകെട്ട് അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി മോഹനൻ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. സ്ഥലം വില്ലേജ് ഓഫിസർ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. വൻമതിൽ ഇടിഞ്ഞ് വീട് ഭാഗികമായി തകർന്നു കോട്ടയം: നഗരമധ്യത്തിൽ വൻമതിൽ ഇടിഞ്ഞ് വീട് ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല. വൈ.ഡബ്ല്യു.സി.എക്ക് പിന്നിൽ മറ്റീത്ര തോപ്പിൽ തരകൻ വീട്ടിൽ ബിനുവി​െൻറ ഉടമസ്ഥതയിലുള്ള വീടിനു മുകളിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. തിങ്കളാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. ഞായറാഴ്ച പെയ്ത കനത്തമഴയിൽ 32 അടി ഉയരമുള്ള മതിലിൽ അപകടമാവിധം വിള്ളൽ വീണിരുന്നു. തുടർന്ന് വീട്ടുകാർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വെസ്റ്റ് പൊലീസ്, അഗ്നിശമനസേന, ആർ.ഡി.ഒ എന്നിവർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വാടകക്കാരെ വീട്ടിൽനിന്ന് ഒഴിപ്പിച്ചു. ഇതിനു പിന്നാലെയാണ് അപകടമുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.