മിന്നലിൽ കന്നുകാലികൾ ചത്തു; വീടിനും വീട്ടുപകരണങ്ങൾക്കും നാശം​

തൊടുപുഴ: ശക്തമായ മഴയോടൊപ്പം ഉണ്ടായ മിന്നലിൽ ആദിവാസി കർഷക​െൻറ മൂന്ന് കന്നുകാലികൾ ചത്തു. വീട്ടിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നശിച്ചു. ഭിത്തികൾ വിണ്ടുകീറി. വെള്ളിയാമറ്റം പറമ്പുകാട്ടുമല കൊച്ചുകരോട്ടുപുരക്കൽ സുധാകര​െൻറ വീട്ടിലാണ് മിന്നൽ നാശം വിതച്ചത്. ഇൗസമയം സുധാകരനും ഭാര്യയും മാതാവും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു. വൈകീട്ട് 3.30ഒാടെയാണ് സംഭവം. ശക്തമായ മിന്നലിൽ തൊഴുത്തിൽ നിന്ന ഒരു പശുവും ഒരു പശുക്കിടാവും മൂരിയുമാണ് ചത്തത്. മിന്നലേറ്റ മറ്റൊരു പശുക്കിടാവ് അവശനിലയിലാണ്. വീടി​െൻറ വയറിങ് പൂർണമായും കത്തിനശിച്ചു. ടി.വി, ഫ്രിഡ്ജ് തുടങ്ങിയവയും പൊട്ടിത്തെറിച്ചു. മിന്നലേറ്റ് കക്കൂസി​െൻറ തറ തകർന്നു. ഗ്യാസ് സിലിണ്ടറിന് സമീപവും മിന്നലേറ്റ് തറ തകർന്നെങ്കിലും സിലിണ്ടർ തെറിച്ചുപോയത് മൂലം മറ്റൊരു ദുരന്തം ഒഴിവായി. മൂന്നുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വർഷവും മിന്നലിൽ സുധാകര​െൻറ ഒരു പശു ചത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.