പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ഒളിവിൽപോയ കമിതാക്കളെ കോടതി റിമാൻഡ്​ ചെയ്തു

മുട്ടം: പ്രായപൂർത്തിയാകാത്ത പെൺമക്കളുമായി ഒളിവിൽപോയ കമിതാക്കളെ കോടതി റിമാൻഡ് ചെയ്തു. കരിങ്കുന്നം സ്വദേശികളെയാണ് മുട്ടം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ഇരുവരും വിവാഹിതരാണ്. സംഭവത്തിൽ ഭാര്യ, ഭർത്താവിനെയും മകളെയും കാണാനില്ലെന്ന് പറഞ്ഞ് മുട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മക്കളെ കാണാനില്ലെന്നും ഇവരുടെ വിദ്യാഭ്യാസം, സംരക്ഷണം എന്നിവയിൽ വീഴ്ച വരുത്തിയെന്നു കാണിച്ച് യുവതിയുടെ ഭർത്താവും പരാതി നൽകി. ഇതി​െൻറ അടിസ്ഥാനത്തിൽ മുട്ടം, കരിങ്കുന്നം പൊലീസ് സംയുക്തമായി കേരള--കർണാടക അതിർത്തിയിലെ മഥുർ എന്ന സ്ഥലത്തെ ഒരു അമ്പലത്തി​െൻറ സത്രത്തിൽനിന്ന് പിടികൂടുകയായിരുന്നു. ഒരാഴ്ചയായി ചോറ്റാനിക്കര, പളനി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. മുട്ടം എസ്.ഐ പി.ടി. ബിജോയ്, കരിങ്കുന്നം എസ്.ഐ എം. വിജയൻ, കരിങ്കുന്നം അഡീഷനൽ എസ്.ഐ സീന, സിവിൽ പൊലീസ് ഓഫിസർമാരായ ജിജേഷ് സുനിൽകുമാർ എന്നിവർ ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.