ലക്ഷ്യം അപകടരഹിത തീർഥാടനം ^എസ്​.പി

ലക്ഷ്യം അപകടരഹിത തീർഥാടനം -എസ്.പി പത്തനംതിട്ട: അപകടങ്ങൾ ഇല്ലാത്ത തീർഥാടനകാലമാണ് ലക്ഷ്യമിടുന്നതെന്ന് പത്തനംതിട്ട ജില്ല പൊലീസ് മേധാവി ഡോ.സതീഷ് ബിനോ. തീർഥാടകരുടെ വാഹനഡ്രൈവർമാർക്ക് വഴിക്ക് ചുക്കുകാപ്പി വിതരണം ചെയ്യുകയും വഴിനീളെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്യുമെന്ന് പ്രസ് ക്ലബി​െൻറ മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു. മുൻ വർഷങ്ങളിലേതുപോലെ ഇത്തവണയും ഒരുക്കം പൂർത്തീകരിച്ചു. സന്നിധാനത്തും പമ്പയിലും എസ്.പിമാരുടെ നേതൃത്വത്തിലായിരിക്കും സുരക്ഷ സംവിധാനം. പൊലീസിനു പുറമെ, െഎ.ആർ.ബി, ആർ.എ.എഫ്, എൻ.ഡി.ആർ.എഫ് തുടങ്ങിയവരും ഉണ്ടാകും. ചാലക്കയം മുതൽ പമ്പ വരെ ഇത്തവണ പുതുതായി 37കാമറ സ്ഥാപിച്ചു. ആധുനിക കാമറകളും ഇതിൽപെടുന്നു. പമ്പമുതൽ സന്നിധാനംവരെ നിലവിൽ കാമറയുണ്ട്. സന്നിധാനത്ത് വടക്കേനടയിൽ ചില മാറ്റം വരുത്തുന്നുണ്ട്. ക്യൂ കോംപ്ലക്സ് പൂർണമായും പ്രയോജനപ്പെടുത്തും. പമ്പ നടപ്പന്തലിലും ചില ക്രമീകരണം ഏർപ്പെടുത്തും. സ്കാനറുകളും ഉണ്ടാകും. ലഹരിവസ്തുക്കൾ എത്തുന്നത് തടയാനും നടപടിതുടങ്ങി. തമിഴ്നാട്ടിലെ അതിർത്തി ജില്ലകളിലെ പൊലീസ് മേധാവികളുമായി സംയുക്തയോഗം ചേർന്നതായി അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.