മരത്തിൽനിന്ന്​ വീണയാളുടെ കണ്ണിൽ കമ്പ് തുളച്ചുകയറി എട്ടുമണിക്കൂർ ശസ്ത്രക്രിയയിലൂടെ ജീവൻ രക്ഷിച്ചു * അപൂർവ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളജിൽ

ഗാന്ധിനഗർ (കോട്ടയം): കണ്ണിൽ തുളച്ചുകയറിയ കമ്പ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എട്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയക്കുശേഷം പുറത്തെടുത്തു. മാവേലിക്കര തെക്കേക്കര പുന്നവിള കിഴക്കേതിൽ രാജനാണ് (50) ശസ്ത്രക്രിയക്ക് വിധേയനായത്. ന്യൂറോ സർജറി വിഭാഗത്തിൽ കഴിയുന്ന രോഗി അപകടനില തരണംചെയ്തതായി അധികൃതർ അറിയിച്ചു. ഓഫ്താൽമോളജി വിഭാഗത്തി​െൻറ ശസ്ത്രക്രിയ ഇനി നടക്കാനുണ്ട്. കാഴ്ചശക്തി വീണ്ടെടുക്കാൻ സാധ്യത കുറവാണെങ്കിലും ജീവൻ രക്ഷിക്കാനായതി​െൻറ ആശ്വാസത്തിലാണ് ബന്ധുക്കൾ. ഞായറാഴ്ച വൈകീട്ട് മരം വെട്ടുന്നതിനിടെ നിലതെറ്റി വീണാണ് അപകടം. വലത് കണ്ണിൽ അഞ്ച് സെ.മീ നീളത്തിൽ തുളച്ചുകയറിയ കമ്പ് തലച്ചോർ വരെയെത്തി. തിങ്കളാഴ്ച പുലർച്ച ഒന്നിന് എം.സി.എച്ചിൽ എത്തിച്ച രോഗിയെ ഉച്ചക്ക് 12ന് ന്യൂറോ സർജറി മേധാവി ഡോ. പി.കെ. ബാലകൃഷ്ണ​െൻറ നേതൃത്വത്തിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഡോ. ഗിരീഷ്, ടിനു രവി എബ്രഹാം, വിനു വി. ഗോപാൽ, ഷാജി മാത്യു, ഫിലിപ് െഎസക്, റാസിഖ് തുടങ്ങിയവർ ശസ്ത്രക്രിയ സംഘത്തിൽ ഉണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗത്തിലെ ചരിത്രനേട്ടമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.