കേരള കോൺഗ്രസ് ബന്ധം: തീരുമാനം പാർട്ടി കോൺഗ്രസിൽ ^വി.എൻ. വാസവൻ

കേരള കോൺഗ്രസ് ബന്ധം: തീരുമാനം പാർട്ടി കോൺഗ്രസിൽ -വി.എൻ. വാസവൻ േകാട്ടയം: കേരള കോൺഗ്രസ് എമ്മുമായി ബന്ധം വേണമോയെന്ന് ജില്ല ഘടകമല്ല, പാർട്ടി കോൺഗ്രസാണ് തീരുമാനിക്കുകയെന്ന് സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ. ജില്ല പഞ്ചായത്തിൽ മാണി ഗ്രൂപ്പിനെ പിന്തുണച്ചത് യു.ഡി.എഫിനെ ക്ഷീണിപ്പിക്കുകയെന്ന പാർട്ടി അടവുനയത്തി​െൻറ ഭാഗമായുള്ള തീരുമാനമായിരുന്നു. സി.പി.എം ജില്ല സമ്മേളനത്തി​െൻറ ഭാഗമായുള്ള പ്രകടനം ഗതാഗതക്കുരുക്ക് ഉണ്ടാകാത്തവിധം സജ്ജീകരിക്കും. ആംബുലൻസിനും വഴിയാത്രക്കാർക്കും ജാഥക്കിടയിലൂടെ കടന്നുപോകാൻ അവസരമൊരുക്കുമെന്നും വാസവൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.