കുറിഞ്ഞിമല സ​േങ്കതം: അതിർത്തി പുനർനിർണയ സൂചന നൽകി വനം മന്ത്രി

പത്തനംതിട്ട: കുറിഞ്ഞിമല സേങ്കതം പദ്ധതി അട്ടിമറിക്കപ്പെടുമെന്ന സൂചനയോടെ വനം മന്ത്രിയുടെ ലേഖനം. കുറിഞ്ഞിമല സേങ്കതമെന്ന് പേര് നല്‍കിയെങ്കിലും മൂന്നാറില്‍ നീലക്കുറിഞ്ഞികള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മേഖല ഇതല്ലെന്ന് വനംമന്ത്രി തന്നെ പറയുന്ന ലേഖനം പാർട്ടി മുഖപ്പത്രത്തിലാണ് പ്രസിദ്ധീകരിച്ചത്. കടവരി പ്രദേശവാസികളെ ഒഴിപ്പിച്ച് അവരുടെ ഭൂമി സേങ്കതത്തി​െൻറ ഭാഗമാക്കുമെന്ന തെറ്റായധാരണയും അതിര്‍ത്തി നിർണയിച്ചതിലെ അപാകതയും കാരണമാണ് ജനങ്ങള്‍ സർവേ പ്രവര്‍ത്തനം തടഞ്ഞതെന്ന് മന്ത്രി പറയുന്നു. തെറ്റായവിവരങ്ങളും ലേഖനം പങ്കുവെക്കുന്നു. 'വട്ടവട, കോവിലൂര്‍, കൊട്ടക്കാമ്പൂര്‍ മേഖലകളിലെ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി കുറിഞ്ഞി സേങ്കതത്തി​െൻറ അതിര്‍ത്തി പുനര്‍നിർണയിക്കപ്പെട്ടാലും കടവരിപോലുള്ള ഒറ്റപ്പെട്ടുപോയ ചെറുഗ്രാമങ്ങളെ അവര്‍ക്ക് ദോഷകരമല്ലാത്ത രീതിയില്‍ എങ്ങനെ ഒഴിവാക്കാന്‍ കഴിയും എന്നത് ശ്രമകരമായ പ്രശ്‌നമാണെന്നും' ലേഖനത്തിൽ പറയുന്നു. വട്ടവട, കോവിലൂർ തുടങ്ങിയ ഗ്രാമങ്ങൾ കുറിഞ്ഞി സേങ്കതത്തിൽ ഉൾപ്പെടില്ലെന്നത് മറച്ചുവെച്ചാണ് ലേഖനം. ഇത് മേഖലയിലെ ജനങ്ങളിലും ആശങ്ക സൃഷ്ടിക്കും. ആനമുടിച്ചോല ദേശീയ ഉദ്യാനത്തി​െൻറ ഭാഗമായ കൂടല്ലാർകുടി ആദിവാസി കോളനിയെയും കുറിഞ്ഞി സേങ്കതത്തിലാണ് മന്ത്രി ഉൾപ്പെടുത്തിയത്. 2011 സെൻസസ് അനുസരിച്ച് വട്ടവട പഞ്ചായത്തിലാകെ 901 വീടുകളും 3292 പേരുമുണ്ട്. എന്നാൽ, കുറിഞ്ഞി സേങ്കതത്തി​െൻറ പടിഞ്ഞാറെ അതിർത്തിയിൽ ഏകദേശം 1300ഓളം വീടുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമുണ്ടെന്ന് മന്ത്രി പറയുന്നു. തമിഴ്നാടിലെ മൈജോ ഗ്രൂപ് വാങ്ങിയ 344.5 ഏക്കർ സ്ഥിതി ചെയ്യുന്ന കടവരിയിൽ പഞ്ചായത്ത് അസസ്‌മ​െൻറ് പ്രകാരം കൃഷിയിടങ്ങളും ഏകദേശം 118 വീടുകളും ഉണ്ടെന്നും ലേഖനത്തിലുണ്ട്. 'സേങ്കതത്തിനകത്ത് പ്രത്യേക എന്‍ക്ലോസറായി (കെട്ടിയടക്കപ്പെട്ട ഭൂമി) അവരെ നിലനിര്‍ത്തിയാല്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങളായ വൈദ്യുതി, റോഡ് തുടങ്ങിയവ നടപ്പാക്കാന്‍ കഴിയാതെ വരും. വനമേഖലയിലൂടെ അവയൊന്നും അനുവദിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. അത്തരത്തില്‍ ഒറ്റപ്പെട്ട ഗ്രാമങ്ങളെ വനമേഖലക്ക് പുറത്തേക്ക് കൊണ്ടുവന്ന് പുനരധിവസിപ്പിക്കാമെന്ന് കരുതിയാല്‍ നിരവധി വര്‍ഷങ്ങളായി തങ്ങള്‍ വസിച്ചുവരുന്ന വീടും ഫലഭൂയിഷ്ഠമായ കൃഷിയിടവും വിട്ടുവരാന്‍ അവര്‍ ഒരുക്കവുമല്ലെന്ന്' പറയുന്നതിലൂടെ കടവരിയടക്കമുള്ള പ്രദേശങ്ങളെ ഒഴിവാക്കി അതിർത്തി പുനർനിർണയിക്കുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്. എം.ജെ. ബാബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.