വീട് തകർന്ന കായികതാരങ്ങളെ സഹായിക്കണമെന്ന് കലക്​ടറോട്​ മനുഷ്യാവകാശ കമീഷൻ

തൊടുപുഴ: ഓഖി ചുഴലിക്കാറ്റിൽ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് നിർമിച്ച കൂര തകർന്നതിനെ തുടർന്ന് ഭവനരഹിതരായ കായികതാരങ്ങളായ ഷാർലിൻ-ഷമീന ദമ്പതികൾക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ നൽകാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഏഴ് വർഷക്കാലം അത്ലറ്റിക്സി​െൻറ കേരളത്തി​െൻറ യശസ്സ് ഉയർത്തിയ കായികതാരങ്ങളായിരുന്നു ഇവർ. ജില്ല കലക്ടർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ ജഡ്ജി പി. മോഹനദാസ് ഉത്തരവിട്ടു. ഇടുക്കി ജില്ല സാമൂഹികനീതി ഓഫിസർ സന്ദർഭത്തിനൊത്ത് ഉയർന്ന് ദമ്പതികളെ സമൂഹത്തി​െൻറ മുൻനിരയിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. നടപടികൾ സ്വീകരിച്ചശേഷം കലക്ടറും സാമൂഹികനീതി ഓഫിസറും മൂന്നാഴ്ചക്കകം നടപടി റിപ്പോർട്ട് ഫയൽ ചെയ്യണമെന്നും കമീഷൻ ആവശ്യപ്പെട്ടു. ദീർഘദൂര ഇനത്തിൽ സംസ്ഥാന, ദേശീയ സ്കൂൾ കായികമേളകളിൽ ജേതാക്കളായ ഷാർലിനും ഷെമീനയും ഇടുക്കി വെള്ളയാംകുടിയിൽ കനവ് ചാരിറ്റബിൾ സൊസൈറ്റി നൽകിയ പത്തുസ​െൻറ് സ്ഥലത്ത് പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച ഷെഡിലായിരുന്നു താമസം. ഇവർക്ക് രണ്ട് മക്കളുണ്ട്. ബുധനാഴ്ച വീശിയടിച്ച കാറ്റിലും മഴയിലും പ്ലാസ്റ്റിക് ഷെഡ് തകർന്നു. കീറിയ പ്ലാസ്റ്റിക് ഷീറ്റും ആസ്ബറ്റോസും ചേർത്ത് അതിനുള്ളിലാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്. കൂലിപ്പണിയെടുത്താണ് ഇവർ ജീവിക്കുന്നത്. ഷെമീന പഠിച്ച കോളജ്, സർട്ടിഫിക്കറ്റുകൾ മടക്കി നൽകാത്തത് കാരണമാണ് സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പിന്നീട് മത്സരിക്കാൻ കഴിയാതിരുന്നതെന്ന് കമീഷൻ പറയുന്നു. കോളജ് അധികൃതരുടെ നിഷേധമനോഭാവം കാരണമാണ് കായികതാരങ്ങൾക്ക് നേട്ടങ്ങൾ കൈവരിക്കാൻ കഴിയാത്തതെന്ന് കമീഷൻ നിരീക്ഷിച്ചു. മേൽക്കൂരയില്ലാത്ത കൂരയിലാണ് കായികതാരങ്ങളും രണ്ട് കുട്ടികളും ഇപ്പോൾ താമസിക്കുന്നത്. സർക്കാർ അടിയന്തരമായി കണ്ണുതുറക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ചിലപ്പോൾ ഇവരുടെ മക്കൾ അത്ലറ്റിക്സിൽ നാളെ കേരളത്തി​െൻറ അഭിമാനമായി തീർന്നേക്കുമെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. ഭരണഘടന തത്ത്വങ്ങൾ അനുസരിച്ച് ജീവിക്കുന്ന സമൂഹം നിസ്സഹായരായ കായികതാരങ്ങളുടെ നിർധന ജീവിതം ഏറ്റെടുക്കണമെന്നും പി. മോഹനദാസ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.