Posted On
date_range Updated On
date_range സമാന്തര ഇന്ധനവില്‍പന: രണ്ടുപേര്‍ അറസ്റ്റില്‍
മുണ്ടക്കയം: സമാന്തര ഇന്ധനവില്‍പന കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തി രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഏന്തയാര്‍ ടൗണിന് സമീപം അനധികൃതമായി പെട്രോളും ഡീസലും വില്‍പന നടത്തിയിരുന്ന മൂലയില്‍ ബിജു, പുത്തന്‍പുരക്കല്‍ നിബു എന്നിവരാണ് അറസ്റ്റിലായത്. 40 ലിറ്റര്‍ ഡീസല്‍ പത്ത് ലിറ്റര്‍ പെട്രോള്‍, ഓയില്‍ എന്നിവ കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തത്തെുടര്‍ന്ന് ഷാഡോ പൊലീസ് മഫ്തിയില്‍ പെട്രോള്‍ വാങ്ങാനെന്ന വ്യാജേനയത്തെിയാണ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി യു.വി. കുര്യാക്കോസിന്‍െറ നേതൃത്വത്തില്‍ സി.ഐ മോഹന്‍ലാല്‍, എസ്.ഐ സുരേഷ്, ഷാഡോ പൊലീസ് എസ്.ഐമാരായ ഒ.എം. സുലൈമാന്‍, പി.വി. വര്‍ഗീസ്, സി.പി.ഒമാരായ വിജയകുമാര്‍, ജോണ്‍സണ്‍ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.