തെന്മല ഡാമിൽ ജലനിരപ്പ് ഉയർന്നു; ഇന്ന് ഷട്ടറുകൾ തുറന്നേക്കും

പുനലൂർ: അരനൂറ്റാണ്ടിനിടെ ആദ്യമായി കാലവർഷത്തെ തുടർന്ന് തെന്മല പരപ്പാർ (കല്ലട ഡാം) ഡാമി​െൻറ ഷട്ടറുകൾ തുറക്കുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ വ്യാഴാഴ്ച രാവിലെ ഷട്ടറുകൾ തുറന്ന് കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കിയേക്കും. കല്ലടയാറി​െൻറ തീരത്തുള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 115.82 മീറ്റർ പൂർണസംഭരണ ശേഷിയുള്ള ഡാമിൽ 115 മീറ്റർ വെള്ളം എത്തുമ്പോഴേക്കും ഷട്ടറുകൾ തുറക്കുകയാണ് പതിവ്. രണ്ടുദിവസം മുമ്പുവരെ 112 മീറ്ററിലായിരുന്ന വെള്ളം കനത്തമഴയെ തുടർന്ന് ഉയർന്നു. ബുധനാഴ്ച രാവിലെ ആറിന് 113. 95 മീറ്ററും 10ന് 114. 05 മീറ്ററും വെള്ളം ഉയർന്നു തുടങ്ങി. ഡാമിനോട് അനുബന്ധിച്ച വൈദ്യുതി ഉൽപാദനകേന്ദ്രത്തിലെ രണ്ടു ജനറേറ്ററുകളും ദിവസംമുഴുവൻ പ്രവർത്തിക്കുന്നതിനാൽ ഒഴുകിയെത്തുന്നതി​െൻറ പകുതിയോളം വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. ബുധനാഴ്ച പകൽ ഡാമി​െൻറ വൃഷ്ടിപ്രേദശത്ത് മഴ ദുർബലമായിരുന്നു. രാത്രിയോടെ വെള്ളം 115 മീറ്റർ കവിയുമെന്നാണ് അധികൃതർ നൽകുന്ന സൂചന. മഴ ദുർബലമായാൽ വേണ്ടിവന്നാൽ മാത്രമേ ഷട്ടർ തുറക്കുകയുള്ളൂവെന്നും അധികൃതർ സൂചിപ്പിച്ചു. കല്ലട ജലസേചന പദ്ധതി അസി.എക്സി. എൻജിനീയർ ഓമനക്കുട്ട​െൻറ നേതൃത്വത്തിെല സംഘം സ്ഥിതിഗതികൾ നീരിക്ഷിച്ചുവരുകയാണ്. വേനൽക്കാല കനാൽ ജലവിതരണം കഴിയുന്നതോടെ, കാലവർഷം എത്തുമ്പോൾ ഡാമിൽ നൂറുമീറ്ററോളം അടുപ്പിച്ച് വെള്ളം എത്തുകയാണ് പതിവ്. കനത്ത തുലാവർഷം ലഭിക്കുന്നതോടെ മിക്കവർഷങ്ങളിലും പൂർണസംഭണ ശേഷിയിൽ വെള്ളം എത്തും. ഇതു കനാലിലൂടെ ഒഴുക്കി വിടുകയാണ് പതിവ്. ഇത്തവണ വേനൽമഴ ആവശ്യത്തിന് ലഭിച്ചതിനാൽ കനാലുകളിലൂടെ കൂടുതൽ ദിവസം അധികമായി ജലം ഒഴുക്കേണ്ടിവന്നില്ല. മുൻവർഷങ്ങളിൽ കാലവർഷം ആരംഭിക്കുമ്പോഴേക്കും ഡാമിലെ ജലനിരപ്പ് 85 മീറ്ററിന് താഴെയെത്തും. എന്നാൽ, ഇക്കുറി 95 മീറ്ററോളം വെള്ളം ശേഖരമുള്ളതും കൂടുതൽ മഴ ലഭിച്ചതും ഡാം നിറക്കാനിടയാക്കി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-30 05:04 GMT