??????????????????? ?????????????? ???????? ?????????? ??????????????

പുതുവർഷത്തെ വരവേറ്റ് ഫോർട്ട്​കൊച്ചി

മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി പരേഡ് മൈതാനിയില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി പൈതൃകനഗരി പുതുവര്‍ഷത്തെ വരവേറ്റു. കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലുകളില്‍നിന്ന് പുതുവര്‍ഷപ്പിറവി അറിയിച്ചുകൊണ്ടുള്ള സൈറൺ മുഴങ്ങിയതോടെ ഹാപ്പി ന്യൂ ഇയര്‍ എന്ന് ആര്‍ത്ത് വിളിച്ചുകൊണ്ടാണ് ജനക്കൂട്ടം പുതുവര്‍ഷത്തെ വരവേറ്റത്. പരേഡ് മൈതാനിയില്‍ സജ്ജീകരിച്ച പോയ കാലത്തി‍​െൻറ പ്രതീകമായ കൂറ്റന്‍ പപ്പാനിക്ക് തിരി കൊളുത്തിയതോടെ ആവേശം പാരമ്യതയിലെത്തി. കാര്‍ണിവല്‍ കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും ആഘോഷത്തിന് സാക്ഷികളായി. ഇതോടൊപ്പം കൊച്ചിയിലെ ഓരോ തെരുവുകളിലും തയാറാക്കിയ കൊച്ചുപപ്പാനികള്‍ക്കും തീ കൊളുത്തി.

ചൊവ്വാഴ്ച രാവിലെ മുതല്‍ ഫോര്‍ട്ട്കൊച്ചിയിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. കൊച്ചിയിലെ ഓരോ കവലകളിലും കൊച്ചുപപ്പാനികളെ ഒരുക്കി പാട്ടും നൃത്തവുമായാണ് ആളുകള്‍ പുതുവര്‍ഷത്തെ വരവേറ്റത്. അനിഷ്​ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിന്​ പൊലീസ് ശക്തമായ ഇടപെടലുകളാണ് നടത്തിയത്‌. വൈകീട്ട് മൂന്നോടെ കൊച്ചിയിലേക്കുള്ള അതിർത്തികളിൽ വാഹന പരിശോധന തുടങ്ങിയിരുന്നു. കൊച്ചി രജിസ്ട്രേഷന്‍ അല്ലാത്ത വാഹനങ്ങള്‍ കര്‍ശന പരിശോധനക്കുശേഷം മാത്രമാണ് കടത്തിവിട്ടത്. ഹാര്‍ബര്‍ പാലം, ബി.ഒ.ടി പാലം, ഇടക്കൊച്ചി, കണ്ടക്കടവ്, കമാലക്കടവ് എന്നിവിടങ്ങളിലാണ് പ്രധാനമായും വാഹന പരിശോധന നടന്നത്.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.