ആലുവ: പെരിയാർവാലി ഇറിഗേഷൻ വിഭാഗത്തിലെ ഔദ്യോഗിക ഫയലുകൾ കനാലിൽ ഉപേക്ഷിക്കപ്പെ ട്ട നിലയിൽ. ആലുവ തോട്ടക്കാട്ടുകര ഓഫിസിന് മുന്നിലൂടെ പോകുന്ന കനാലിലാണ് പ്ലാസ്റ്റിക് കവറിൽ ഫയലുകൾ കണ്ടെത്തിയത്. നഗരസഭ കൗൺസിലർ ശ്യാം പത്മനാഭനാണ് കവർ കണ്ടത്. കനാലിൽ പലരും ഇത്തരത്തിൽ കവറിലും ചാക്കിലുമാക്കി മാലിന്യങ്ങൾ കൊണ്ടിടാറുണ്ട്.
അത്തരം സന്ദർഭങ്ങളിൽ അവയെടുത്ത് പരിശോധിക്കാറുള്ള കൗൺസിലർ കവർ തുറന്നുനോക്കിയപ്പോഴാണ് ഫയലുകളും നിരവധി പേപ്പറുകളും കണ്ടത്. തോട്ടക്കാട്ടുകര ഓഫിസിലെ ചീഫ് എൻജിനീയറുടെ ഫയലുകളാണ് കവറിലുണ്ടായിരുന്നതെന്ന് ശ്യാം പറഞ്ഞു. ഒരു വലിയ ഫയലും ചെറിയ കുറച്ച് ഫയലുകളുമാണ് കവറിലുണ്ടായിരുന്നത്. വലിയ ഫയലിൽതന്നെ നിരവധി രേഖകളുണ്ടായിരുന്നു. വിവിധ റിപ്പോർട്ടുകൾ, അപേക്ഷകൾ തുടങ്ങിയവയാണ് ഇവയിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.