?????????

ലോറിയിൽനിന്ന്​ പണം കവർന്ന കേസിൽ പ്രതി പിടിയിൽ

കാലടി: മിനിലോറിയിൽനിന്ന്​ പണം കവർന്ന കേസിൽ പ്രതി പിടിയിൽ. അസം സ്വദേശി മണ്ഡുപുകനാണ്​ (33) കാലടി പൊലീസി​െൻറ പിട ിയിലായത്. മറ്റൊരു പ്രതിയായ തിൻകണ്ഡറിനെ പൊലീസ് തിരയുന്നു. ജൂൺ മൂന്നിന് രാത്രിയിലാണ് പണം കവർന്നത്. കോടനാട് ചെട്ടിനടയിലുള്ള ചിറ്റോപറമ്പൻ സിജോയുടെ മിനി ലോറിയുടെ ഡാഷ് ബോർഡിൽ നിന്നാണ് ഒന്നരലക്ഷം രൂപ കവർന്നത്. സിജോ കോഴി വിൽപനക്ക്​ വാങ്ങിയ മിനിലോറിയിലെ ജോലിക്കാരാണ് പ്രതികൾ. ആലുവ, പറവൂർ, വരാപ്പുഴ ഭാഗങ്ങളിലെ കടകളിൽ കോഴികളെ ഇറക്കിയശേഷം ലഭിച്ച പണം ഡാഷ് ബോർഡിൽ വച്ച് സിജോ പൂട്ടിയിരുന്നു.

കോഴികളെ ഇറക്കി തിരിച്ചുവരുന്ന വഴിയിൽ നീലീശ്വരം ജങ്​ഷനിലെ കടക്ക്​ സമീപം ലോറി പാർക്ക് ചെയ്ത് ചായ കുടിക്കാൻ പോയ സമയം മണ്ഡുപുകൻ ഡാഷ് ബോർഡ് കുത്തിത്തുറന്ന് പണം കവർന്നു. തിൻകണ്ഡറിനെ ഫോണിൽ വിളിച്ചറിയിച്ചശേഷം ഇരുവരും പണവുമായി കടന്നു കളഞ്ഞു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് നാട്ടിലേക്ക് കടന്ന പ്രതികൾ തിരിച്ച്​ കേരളത്തിലെത്തി. ഇതിനിടയിൽ മണ്ഡുപുകൻ ഫോൺ ഓൺ ചെയ്തതോടെയാണ്​ ഇവർ കുടുങ്ങിയത്​. സൈബർസെൽ മുഖേന ലൊക്കേഷൻ മനസ്സിലാക്കി പൊയ്​ക്കാട്ടുശ്ശേരിയിൽനിന്ന്​ പ്രതിയെ പിടികൂടുകയായിരുന്നു. സി.ഐ ടി.ആർ. സന്തോഷ്കുമാർ, എസ്​.ഐ റിൻസ് എം. തോമസ്, എ.എസ്​.ഐ സുരേഷ്, രാജേന്ദ്രൻ, ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.