പനിബാധിതർക്ക്​ ആദ്യം കോവിഡ്​ പരിശോധന

കൊച്ചി: പനിബാധിച്ച് ആശുപത്രികളിൽ എത്തുന്നവർക്കും ചികിത്സ കിട്ടാൻ കോവിഡ് ഫലം വരണം. ഡെങ്കിപ്പനി, എലിപ്പനി, മറ്റ് പകർച്ചപ്പനികൾ എന്നിവ ബാധിച്ച് ആശുപത്രികളിലെത്തുന്നവർക്ക് ആദ്യം കോവിഡ് പരിശോധന നടത്താനാണ് നിർദേശം. കോവിഡില്ലെന്ന് സ്ഥിരീകരിച്ചാൽ മാത്രമാണ് തുടർചികിത്സയിലേക്ക് കടക്കുക. അപ്പോഴേക്കും നാല് ദിവസമെങ്കിലും കഴിഞ്ഞിരിക്കും. കോവിഡ് ഭീഷണിക്കൊപ്പം പനിക്കാലംകൂടി എത്തിയതോടെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ആശയക്കുഴപ്പത്തിലുമാണ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവക്കൊപ്പം കോവിഡും പോസിറ്റിവ് ആയാൽ ചികിത്സതന്നെ പ്രതിസന്ധിയിലാകും. വരുംദിവസങ്ങളിൽ അത്തരം രോഗബാധിതരും ആശുപത്രികളിൽ എത്താൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് കരുതുന്നു. പനിബാധിച്ച് എത്തുന്നവർക്ക് ചികിത്സ വൈകുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുകയാണ്. എലിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ആറിരട്ടി വർധനയുണ്ടായി. ഒരാഴ്ചക്കിടെ 38 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ബുധനാഴ്ച 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളുമായി 137 പേർ ചികിത്സയിലാണ്. ജൂണിൽ ഇതുവരെ 57 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ലക്ഷണങ്ങളുമായി 380 പേർ ചികിത്സതേടുകയും ചെയ്തു. തലസ്ഥാനത്ത് ഒരു മരണവും സംഭവിച്ചു. എലിപ്പനി മൂന്നുദിവസത്തിനിടെ എട്ടുപേർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. പകർച്ചപ്പനി ബാധിച്ച് മൂന്നുദിവസത്തിനിടെ 8885 പേരാണ് ചികിത്സതേടിയത്. ഡെങ്കിപ്പനി മാരകമായ 2017ലെ അവസ്ഥ ആവർത്തിക്കാനിടയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അന്ന് 21,993 പേർക്ക് രോഗം ബാധിച്ചു. 165 പേർ മരിച്ചു. ലോക്ഡൗൺ കാലയളവിൽ അടഞ്ഞുകിടന്ന സ്ഥാപനങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം കെട്ടിനിന്ന് കൊതുകുകൾ മുട്ടയിട്ട് പെരുകിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. എ. സക്കീർ ഹുൈസൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.